‘ബിഗ് ബ്യൂട്ടിഫുൾ’ വെറുപ്പുളവാക്കുന്ന വൃത്തികേട് ; ട്രംപിൻ്റെ നികുതി ബില്ലിനെതിരേ മസ്ക്
World
1 min read
9.1k

‘ബിഗ് ബ്യൂട്ടിഫുൾ’ വെറുപ്പുളവാക്കുന്ന വൃത്തികേട് ; ട്രംപിൻ്റെ നികുതി ബില്ലിനെതിരേ മസ്ക്

ജൂൺ 4, 2025
0

ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഇലോൺ മസ്‌ക്. ട്രംപ് സർക്കാർ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബിൽ വെറുപ്പുളവാക്കുന്ന വൃത്തികേടെന്ന് മസ്ക് എക്സിൽ കുറിച്ചു. പ്രാദേശിക നികുതി ഇളവുകൾ നൽകാനും ജനക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് വിശേഷിപ്പിച്ച ബിൽ ട്രംപ് അവതവരിപ്പിച്ചത്. മസ്ക് ഇതിനെ എതിർത്തിരുന്നു. ‘ക്ഷമിക്കണം, ഇനിയുമെനിക്കിത് സഹിക്കാൻ പറ്റില്ല. ഈ ബിൽ വെറുപ്പുളവാക്കുന്ന വൃത്തികേടാണ്. ഇതിന് വോട്ട് ചെയ്തവരെ

Continue Reading
വത്സന്‍ നെല്ലിക്കോടിൻ്റെ ‘തലയ്ക്കുള്ളിലെ ആകാശം’ പ്രകാശനം ചെയ്തു
Kerala
1 min read
11.2k

വത്സന്‍ നെല്ലിക്കോടിൻ്റെ ‘തലയ്ക്കുള്ളിലെ ആകാശം’ പ്രകാശനം ചെയ്തു

ജൂൺ 4, 2025
0

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, വത്സന്‍ നെല്ലിക്കോടിൻ്റെ കഥാസമാഹാരമായ ‘തലയ്ക്കുള്ളിലെ ആകാശം’ പ്രകാശനം ചെയ്തു. കെ.പി. സുധീര പുസ്തകം ഏറ്റുവാങ്ങി. പി.ആര്‍. നാഥന്‍ അധ്യക്ഷനായി. ഡോ. സുമ മുഖ്യാതിഥിയായി. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. കെ. മൊയ്തു, ഡോ. ദിനേശന്‍ കരിപ്പള്ളി, ഡോ. ഇ.പി. ജ്യോതി, പുതുക്കുടി ബാലചന്ദ്രന്‍, പി. അനില്‍കുമാര്‍, വത്സന്‍ നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.

Continue Reading
ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി
Sports
1 min read
12.6k

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി

ജൂൺ 4, 2025
0

18 വര്‍ഷത്തെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് കിരീടം. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആര്‍സിബി (IPL 2025 Final RCB vs PBKS) ആറ് റണ്‍സിന് തോല്‍പ്പിച്ചു. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്‌ലിക്കും ഇത് കന്നി ഐപിഎല്‍ കിരീടമാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബിന്റെ ചേസിങ് 20 ഓവറില്‍ ഏഴ് വിക്കറ്റിന്

Continue Reading
ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്ക്ക് ഗുണം : പാക് ഭീഷണിക്ക് മറുപടിയുമായി അസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
India
1 min read
9.6k

ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്ക്ക് ഗുണം : പാക് ഭീഷണിക്ക് മറുപടിയുമായി അസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജൂൺ 3, 2025
0

സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലേക്കുള്ള ബ്രഹ്‌മപുത്ര നദിയുടെ ഒഴുക്ക് തടയാൻ ചൈനയ്ക്കു കഴിയുമെന്ന പാക്കിസ്‌ഥാൻ്റെ ഭീഷണിക്കാണ് അദ്ദേഹം തിരിച്ചടി നൽകിയിരിക്കുന്നത്. ബ്രഹ്‌മപുത്ര നദിയിലെ വെള്ളത്തിന്റെ 30-35 ശതമാനം മാത്രമേ ചൈനയിൽ നിന്നുള്ളുവെന്നും 65-70 ശതമാനം വെള്ളവും ഇന്ത്യയിൽ ഒഴുകുന്ന നദികളിൽ നിന്നും മഴയിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഹിമന്ത ബിശ്വ ശർമയുടെ

Continue Reading
ഭര്‍ത്താവ് മരണപ്പെട്ടാലും ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ തുടരാം: ഹൈക്കോടതി
Kerala
0 min read
11.5k

ഭര്‍ത്താവ് മരണപ്പെട്ടാലും ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ തുടരാം: ഹൈക്കോടതി

ജൂൺ 3, 2025
0

ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ ഭര്‍ത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിൻ്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ തന്നെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയെ ഭര്‍ത്താവിൻ്റെ വീട്ടില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തില്‍ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. ഭാര്യയ്ക്ക് താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോള്‍ സ്ത്രീയെ ബലമായി ഇറക്കി വിടാനോ

Continue Reading
കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു
Karnataka
0 min read
9.0k

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ജൂൺ 3, 2025
0

കര്‍ണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുകയും കോവിഡ് കേസുകളുടെ എണ്ണം കൂടുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 311 ആയി ഉയര്‍ന്നെന്നാണ് കണക്ക്. സംസ്ഥാനത്താകെ 504 പേരെയാണ് പരിശോധനയ്ക്ക്  വിധേയമാക്കിയത് എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Continue Reading
‘എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്’: വിനായകൻ
Kerala
0 min read
10.6k

‘എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്’: വിനായകൻ

ജൂൺ 3, 2025
0

മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്‌ടപ്പെട്ട്, എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് വിനായകൻ പരിഹസിച്ചു. ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ദുരന്തമാണെന്നും ഇത് കോമഡിയാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “പൊതു വേദിയിൽ കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ് ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കഞ്ചാവാണേലും കള്ളാണേലും

Continue Reading
പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു
World
0 min read
11.7k

പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു

ജൂൺ 3, 2025
0

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചു. പാകിസ്താനി ടിക് ടോക് താരമായ പതിനേഴുകാരി സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു. 5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ ഉള്ള സന പാകിസ്‌താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ്. പാകിസ്‌താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റി. പ്രതിയെ ഇതുവരെ

Continue Reading
അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ജാമ്യം
Kerala
1 min read
11.2k

അട്ടപ്പാടിയിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ജാമ്യം

ജൂൺ 3, 2025
0

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. വിഷ്ണു, റെജിൻ മാത്യു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതിയുടേതാണ് നടപടി. പരാതിക്കാരനായ സിജുവുമായോ സാക്ഷികളുമായോ പ്രതികൾ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. അട്ടപ്പാടി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. മെയ് 24-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വാഹനത്തിന് മാർഗതടസം ഉണ്ടാക്കി എന്ന് ആരോപിച്ച് പ്രതികൾ സിജുവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി

Continue Reading
എംഎസ്‌സി എംഎൽടി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം
Education
1 min read
10.4k

എംഎസ്‌സി എംഎൽടി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം

ജൂൺ 3, 2025
0

കോഴിക്കോട് സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും സർക്കാർ മെഡിക്കൽ കോളേജിലും നടത്തുന്ന എംഎസ്‌സി എംഎൽടി കോഴ്‌സിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. ബിഎസ്‌സി എംഎൽടി കോഴ്സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ വിജയമാണ് യോഗ്യത www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്‌ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 20 വരെ അപേക്ഷാഫീസ് അടയ്ക്കാം.

Continue Reading