ഇന്ത്യയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പാകിസ്താന് 80 കോടി ഡോളർ ധനസഹായം അനുവദിച്ച് എഡിബി
World
1 min read
9.7k

ഇന്ത്യയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പാകിസ്താന് 80 കോടി ഡോളർ ധനസഹായം അനുവദിച്ച് എഡിബി

ജൂൺ 4, 2025
0

ഇന്ത്യയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പാകിസ്‌താന് 80 കോടിയുടെ ധനസഹായം അനുവദിച്ച് ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക് (എഡിബി). പാകിസ്താന് നൽകിവരുന്ന ധനസഹായം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, നിർത്തലാക്കണം എന്ന് ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം പാകിസ്‌താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യ ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത് ഇതിനെ തള്ളിക്കൊണ്ടാണ് പാകിസ്താന് വീണ്ടും എഡിബി ധനസഹായം നൽകിയിരിക്കുന്നത്. 80 കോടിയിൽ 30 കോടി, പോളിസി ലോണായും,

Continue Reading
മാൻവി പട്ടണത്തിൽ വ്യാ​ജ നോ​ട്ട് കേ​സി​ൽ 10 പേ​ർ അ​റ​സ്റ്റി​ൽ
Karnataka
0 min read
9.5k

മാൻവി പട്ടണത്തിൽ വ്യാ​ജ നോ​ട്ട് കേ​സി​ൽ 10 പേ​ർ അ​റ​സ്റ്റി​ൽ

ജൂൺ 4, 2025
0

വ്യാജ കറൻസി പ്രചാരവുമായി ബന്ധപ്പെട്ട് മാൻവി പട്ടണത്തിൽ10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുസൈൻ, ബാഷ, വിരൂപാക്ഷി, ശേഖർ, ആലം ബാഷ, നരസയ്യ ഷെട്ടി ഖാജാ ഹുസൈൻ, സിദ്ധനഗൗഡ, അമരേഷ്, അജ്‌മീർ എന്നിവരാണ് അറസ്റ്റിലായത്. സീക്കൽ ഗ്രാമത്തിനടുത്തുള്ള ചാഹാപുഡി ക്യാമ്പിൽ താമസിക്കുന്ന വിരൂപാക്ഷി മാൻവിയിലെ തൻ്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ മാസം 13ന് 500 രൂപയുടെ 18,000രൂപ മൂല്യമുള്ള 36 വ്യാജ നോട്ടുകൾ എ.ടി.എമ്മിൽ നിക്ഷേപിച്ചതായി പരാതി ലഭിച്ചു.

Continue Reading
റോയൽ ചലഞ്ചേഴ്‌സ് ടീം ബംഗളൂരുവിൽ വിജയ റാലി നടത്തും
Sports
0 min read
11.4k

റോയൽ ചലഞ്ചേഴ്‌സ് ടീം ബംഗളൂരുവിൽ വിജയ റാലി നടത്തും

ജൂൺ 4, 2025
0

ബംഗളൂരുവിൽ ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ടീം അംഗങ്ങൾ വിജയ റാലി നടത്തും. വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിജയ റാലി നടത്തുന്നത്. വിധാൻ സൗധയ്ക്ക് മുന്നിൽ നിന്നും റാലി നടത്തുന്നതിന്റെ ഭാഗമായി കസ്തൂ‌ർബ റോഡ് വരെ ഗതാഗതം നിരോധിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമാനത്താവളത്തിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ടീം അംഗങ്ങളെ സ്വീകരിച്ചു. ബംഗളൂരുവിൽ നേരത്തെ നടത്താനിരുന്ന വിജയറാലി റദ്ദാക്കിയിരുന്നു. അനിഷ്ട സം

Continue Reading
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
11.6k

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ജൂൺ 4, 2025
0

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പത്തനം തിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തെ മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിലൊന്നും ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറിൽ ഇടത്തരം മഴയ്ക്ക് ധ്യതയുണ്ടെന്ന്

Continue Reading
ഷുഹൈബ് വധക്കേസ്; സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനം; വിചാരണ നിര്‍ത്തിവെക്കണം: ഹൈക്കോടതി
Kerala
0 min read
8.8k

ഷുഹൈബ് വധക്കേസ്; സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനം; വിചാരണ നിര്‍ത്തിവെക്കണം: ഹൈക്കോടതി

ജൂൺ 4, 2025
0

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിൻ്റെ കൊലപാതകത്തില്‍ സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാറിനോട് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഷുഹൈബ് വധക്കേസ് വിചാരണ നിര്‍ത്തിവെക്കാനും ഹൈക്കോടതി നിർദേശിച്ചു. ഷുഹൈബിൻ്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. തലശ്ശേരി കോടതിയിൽ നടക്കുന്ന വിചാരണ സർക്കാർ തീരുമാനം എടുക്കുന്നവരെ നിർത്തിവയ്ക്കാനും കോടതി നിർദ്ദേശം നൽകി. ഈ കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ

Continue Reading
ചോ​ളം ക​ർ​ഷ​ക​രോ​ട് അ​വ​ഗ​ണ​ന; ക​ർ​ണാ​ട​കയിലെ സിന്ദനൂരിൽ ഉജ്ജ്വല റാലി
Karnataka
0 min read
11.0k

ചോ​ളം ക​ർ​ഷ​ക​രോ​ട് അ​വ​ഗ​ണ​ന; ക​ർ​ണാ​ട​കയിലെ സിന്ദനൂരിൽ ഉജ്ജ്വല റാലി

ജൂൺ 4, 2025
0

ക​ർ​ണാ​ട​കയിലെ സിന്ദനൂരിൽ ചോളം കർഷകർ നേരിടുന്ന പ്രശ്‌നങ്ങളുയർത്തി ഉജ്ജ്വല റാലി സംഘടിപ്പിച്ചു. കർഷകരെ പിന്തുണച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌ത സിന്ദനുർ താലൂക്ക് ബന്ദിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ റാലിയിൽ അണിനിരന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സിന്ദനുർ താലൂക്ക് യൂനിറ്റ്, സി.പി.ഐ.എം.എൽ (ലിബറേഷൻ), കന്നട അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘ‌ടനകൾ, ബിസിനസ് അസോസിയേഷനുകൾ, കോൺട്രാക്‌ടർ അസോസിയേഷനുകൾ, താലൂക്ക് അഭിഭാഷക അസോസിയേഷൻ എന്നിവയിലെ അംഗങ്ങൾ പങ്കെടുത്തു.

Continue Reading
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തൽ; പിവി അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്
Kerala
0 min read
11.7k

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തൽ; പിവി അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്

ജൂൺ 4, 2025
0

പിവി അന്‍വറിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിൽ വീണ്ടും ഹൈക്കോടതി നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. പിവി അൻവർ സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് നേരത്തെ സ്വയം വെളിപ്പെടുത്തിയിരുന്നു. എം എൽ എയ്ക്കെതിരെ ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എഫ്ഐആറിൽ സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും ഉണ്ട്.

Continue Reading
ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു; ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്: സജി ചെറിയാന്‍
Kerala
0 min read
9.9k

ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു; ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്: സജി ചെറിയാന്‍

ജൂൺ 4, 2025
0

ചിലര്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മന്ത്രി സജി ചെറിയാന്‍. ഹേമാ ഹേമാ കമ്മിറ്റി രൂപീകരിച്ചത് മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ്. റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് റിപ്പോർട്ടിനെ കുറിച്ച് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. നിയമനിർമാണം നടത്തുന്നതും സിനിമാനയം വന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമൻ്റുകൾ പറയുന്നതെന്നും അദ്ദേഹം

Continue Reading
പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകും: മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
11.5k

പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകും: മന്ത്രി വി. ശിവൻകുട്ടി

ജൂൺ 4, 2025
0

പോക്സോ കേസ് പ്രതി പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേസിൽ പ്രതിയായ വ്ളോഗറെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്ന് മന്ത്രി പ്രതികരിച്ചു. തന്നെ സ്‌കൂൾ ഹെഡ്‌മാസ്റ്റർ വന്ന് കണ്ടിരുന്നുവെന്നും അബദ്ധം പറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. മുകേഷ് എം.നായർ സ്‌കൂളിലെത്തിയത് ഗുരുതര വീഴ്‌ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ

Continue Reading
ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
0 min read
9.7k

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജൂൺ 4, 2025
0

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് മാറി നല്‍കിയ സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ആശുപത്രിയിലെ അസിസ്റ്റൻ്റ് പ്രഫസറായ എസ് എസ് സുജീഷിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബീമാപ്പള്ളി സ്വദേശിനിയായ അസൂറ ബീവിക്കാണ് ദുരവസ്ഥയുണ്ടായത്. അസൂറ ബീവിയുടെ ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. ചികില്‍സയുടെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി. ഡോക്ടറുടെ ആവശ്യപ്രകാരം കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന് വാങ്ങി നല്‍കുകയും ചെയ്തു. അഡ്മിറ്റ്

Continue Reading