ഇന്ത്യയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ പാകിസ്താന് 80 കോടിയുടെ ധനസഹായം അനുവദിച്ച് ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക് (എഡിബി). പാകിസ്താന് നൽകിവരുന്ന ധനസഹായം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, നിർത്തലാക്കണം എന്ന് ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യ ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത്
ഇതിനെ തള്ളിക്കൊണ്ടാണ് പാകിസ്താന് വീണ്ടും എഡിബി ധനസഹായം നൽകിയിരിക്കുന്നത്. 80 കോടിയിൽ 30 കോടി, പോളിസി ലോണായും, 50 കോടി പദ്ധതികൾക്കുള്ള ഗ്യാരണ്ടിയുമാണ്. 8500 കോടിയോളം ഡോളർ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ധനസഹായമായി ലഭിച്ചതിന് പിന്നാലെയാണ് പാകിസ്താന് വീണ്ടും ധനസഹായം ലഭിച്ചിരിക്കുന്നത്.
ഇന്ത്യ ശക്തമായ എതിർപ്പ് എഡിബിയുടെ പ്രവൃത്തിയിൽ അറിയിച്ചിട്ടുള്ളതായാണ് വിവരം. രാജ്യത്തിൻ്റെ പുരോഗതിക്കായി ഇതുവരെ ലഭിച്ച ധനസഹായങ്ങൾ ഉപയോഗിക്കുന്നതിൽ പാകിസ്താൻ സർക്കാർ പരാജയപ്പെട്ടുവെന്നും, പാകിസ്താൻ ബജറ്റിൽ ഏറിയപങ്കും ജനജീവിതം നന്നാക്കുന്നതുവേണ്ടിയല്ല, മറിച്ച് സൈന്യത്തിൻ്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇറ്റലിയിലെ മിലാനിൽ മെയ് ആദ്യവാരം എഡിബിയുടെ 58-ാമത് വാർഷികയോഗത്തിൽ പങ്കെടുക്കവെ ധനമന്ത്രി നിർമ്മലാ സീതാരാമൻ എഡിബി ചീഫ് മസാതോ കംഡയോട് പാകിസ്താന് സാമ്പത്തിക സഹായം അനുവദിക്കരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയുടെ ധമന്ത്രിയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക വ്യക്തിത്വങ്ങളുമായും നിർമ്മലാ സീതാരാമൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.