വ്യാജ കറൻസി പ്രചാരവുമായി ബന്ധപ്പെട്ട് മാൻവി പട്ടണത്തിൽ10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുസൈൻ, ബാഷ, വിരൂപാക്ഷി, ശേഖർ, ആലം ബാഷ, നരസയ്യ ഷെട്ടി ഖാജാ ഹുസൈൻ, സിദ്ധനഗൗഡ, അമരേഷ്, അജ്‌മീർ എന്നിവരാണ് അറസ്റ്റിലായത്. സീക്കൽ ഗ്രാമത്തിനടുത്തുള്ള ചാഹാപുഡി ക്യാമ്പിൽ താമസിക്കുന്ന വിരൂപാക്ഷി മാൻവിയിലെ തൻ്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ മാസം 13ന് 500 രൂപയുടെ 18,000രൂപ മൂല്യമുള്ള 36 വ്യാജ നോട്ടുകൾ എ.ടി.എമ്മിൽ നിക്ഷേപിച്ചതായി പരാതി ലഭിച്ചു. ബ്രാഞ്ച് മാനേജർ വ്യാജ നോട്ടുകൾ കണ്ടെത്തി മാൻവി പൊലീസിൽ പരാതി നൽകി.

സിന്ദനൂർ ഡിവൈ.എസ്.പി ബി.എസ്. തലവാർ, പൊലീസ് സൂപ്രണ്ട് എം. പുട്ടമാദയ്യ, ഇൻസ്പെക്ടർ സോ മശേഖർ എസ്. കെഞ്ചറെഡ്ഡിയുടെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.18,000 രൂപയുടെ വ്യാജ 500 രൂപ നോട്ടുകളും കാറും നാല് ഇരു ചക്ര വാഹനങ്ങളും പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും അന്വേഷണം തുടരുന്നതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Posts