ബംഗളൂരുവിൽ ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ വിജയ റാലി നടത്തും. വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിജയ റാലി നടത്തുന്നത്. വിധാൻ സൗധയ്ക്ക് മുന്നിൽ നിന്നും റാലി നടത്തുന്നതിന്റെ ഭാഗമായി കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമാനത്താവളത്തിൽ നിന്നും റോയൽ ചലഞ്ചേഴ്സ് ടീം അംഗങ്ങളെ സ്വീകരിച്ചു.
ബംഗളൂരുവിൽ നേരത്തെ നടത്താനിരുന്ന വിജയറാലി റദ്ദാക്കിയിരുന്നു. അനിഷ്ട സം ഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ പോലീസ് അവസാനനിമിഷം അനുമതി നിഷേ ധിക്കുകയായിരുന്നു. ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പൺ ബസിലെ വിക്ടറി പരേഡ് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ ഇതോടെ, വൈകുന്നേരം 5 ന് ടീമിനെ ആദരിക്കുന്ന ചടങ്ങിൽ മാത്രമാക്കി വിജയാഘോഷം ഒതുക്കിയിരുന്നു.