പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും. അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചർച്ചകളിൽ പങ്കെടുക്കും.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. എന്നാൽ ഇറാനിൽ ഇസ്രായേലിന് ഇനിയും ‘പൂർത്തിയാകാത്ത ദൗത്യങ്ങൾ’ ഉണ്ടെന്ന നിലപാട് മേഖലയിൽ വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തുന്നുണ്ട്.