നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
Sports
1 min read
10.4k

നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍

ജൂൺ 5, 2025
0

ഇതിഹാസ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴിലിറങ്ങിയ പോര്‍ച്ചുഗല്‍ യുവേഫാ നേഷന്‍സ് ലീഗ് ഫൈനലില്‍. ഒരു ഗോള്‍ വഴങ്ങിയ ശേഷം പോര്‍ച്ചുഗലിൻ്റെ ഗംഭീര തിരിച്ചു വരവ്. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മുന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. സ്വന്തം നാട്ടില്‍ കളിയില്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. എന്നാല്‍ നിര്‍ണായക കൗണ്ടറുകളുമായി പോര്‍ച്ചുഗല്‍ ജര്‍മനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്- സ്പെയിന്‍ രണ്ടാം സെമിയിലെ വിജയികളാണ്

Continue Reading
ബെം​ഗളൂരു ആൾക്കൂട്ടദുരന്തം; ദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്
Karnataka
0 min read
12.4k

ബെം​ഗളൂരു ആൾക്കൂട്ടദുരന്തം; ദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്

ജൂൺ 5, 2025
0

ഐപിഎല്‍ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിൻ്റെ വിജയാഘോഷത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് കാരണമായത് പ്രവേശനം സൗജന്യമെന്ന അറിയിപ്പ്. അഭൂതപൂര്‍വമായ ജനത്തിരക്കും ഇടുങ്ങിയ പ്രവേശനകവാടവുമാണ് അപകടത്തിന് കാരണം. റോയല്‍ ചലഞ്ചേഴ്സ് ടീമിൻ്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ കിരീടം 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്വന്തമാക്കിയതിൻ്റെ ആഘോഷപരിപാടിയാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ

Continue Reading
കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം 7 മരണം
India
0 min read
12.6k

കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം 7 മരണം

ജൂൺ 5, 2025
0

കൊവിഡ് കേസുകൾ രാജ്യത്ത് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 564 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,866 ആയി ഉയർന്നു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത്. മേയ് 22ന് 257 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. കൊവിഡ് രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐസൊലേഷൻ കിടക്കകൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവ

Continue Reading
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടിസ്
Kerala
1 min read
10.2k

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടിസ്

ജൂൺ 5, 2025
0

സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ നിര്‍മ്മാതാക്കള്‍ക്ക് പോലീസിൻ്റെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ നിർമ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരൻ. പലഘട്ടങ്ങളിലായി

Continue Reading
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു എസ്സിലേക്ക് പ്രവേശന വിലക്കുമായി ട്രംപ്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
World
0 min read
9.2k

12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു എസ്സിലേക്ക് പ്രവേശന വിലക്കുമായി ട്രംപ്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

ജൂൺ 5, 2025
0

12 രാജ്യക്കാർക്ക് യു എസ്സിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ, അഫ്ഗാനിസ്ഥാൻ, പാഡ്, കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, ഹെയ്കി. എറിട്രിയ, ഇറാൻ, യെമൻ, ലിബിയ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. വിലക്ക് തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ പ്രാബല്യത്തിൽ വരും. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ ബുറുണ്ടി, ലാവോസ്, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, സിയറ ലിയോൺ, വെനിസ്വേല എന്നീ 7

Continue Reading
തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വില വർദ്ധിച്ചു
Kerala
0 min read
9.6k

തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വില വർദ്ധിച്ചു

ജൂൺ 5, 2025
0

തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വില വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10 ഉം പവന് 80 ഉം രൂപ വർദ്ധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില. സ്വർണ്ണ വില അന്താരാഷ്ട്ര വിപണിയിലും അൽപം ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡിൻ്റെ വില 0.2 ശതമാനമാണ് കുറഞ്ഞത് ഔൺസിന് 3,368 ഡോളറാണ്

Continue Reading
പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാൾ ആദ്യഭാര്യയെ കൊന്ന് കാട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി;ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി പോലിസ്
Kerala
0 min read
11.2k

പടിയൂരിൽ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാൾ ആദ്യഭാര്യയെ കൊന്ന് കാട്ടിൽ കുഴിച്ചിട്ട കേസിലെ പ്രതി;ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി പോലിസ്

ജൂൺ 5, 2025
0

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. വെള്ളാനി സ്വദേശികളായ കൈതവളപ്പില്‍ പരേതനായ പരമേശ്വരൻ്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാര്‍ ഇവരെ കൊന്നു വെന്നാണ് അനുമാനം. ആദ്യ ഭാര്യയായ ഉദയംപേരൂരിലെ വിദ്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസില്‍ പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് വിവാഹം

Continue Reading
ബെംഗളൂരുവിലെ ദുരന്തം; മരണം 11 ആയി, 50 പേർക്ക് പരിക്ക്
Karnataka
0 min read
12.0k

ബെംഗളൂരുവിലെ ദുരന്തം; മരണം 11 ആയി, 50 പേർക്ക് പരിക്ക്

ജൂൺ 4, 2025
0

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.

Continue Reading
പോലീസിനെ കുറ്റപ്പെടുത്താനാകില്ല; ആഘോഷം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി: ഡി.കെ.ശിവകുമാര്‍
Karnataka
1 min read
11.6k

പോലീസിനെ കുറ്റപ്പെടുത്താനാകില്ല; ആഘോഷം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി: ഡി.കെ.ശിവകുമാര്‍

ജൂൺ 4, 2025
0

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് നിര്‍ദേശം നല്‍കിയത്. സ്റ്റേഡയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. എന്നാൽ ദുരന്തത്തില്‍ പോലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ‘പോലീസ് കമ്മീഷണറുമായും എല്ലാവരുമായും ഞാൻ സംസാരിച്ചു. ഞാൻ പിന്നീട് ആശുപത്രിയിലേക്ക് പോകും. ആശുപത്രിയിൽ ഇപ്പോൾ പോയി പരിക്കേറ്റവരെ പരിചരിക്കുന്ന ഡോക്‌ടർമാരെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

Continue Reading
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു
Karnataka
0 min read
12.1k

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു

ജൂൺ 4, 2025
0

ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻ്റെ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 7 പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതരായി നിലത്തുവീണ് ആളുകൾ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചത്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ

Continue Reading