സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ നിര്‍മ്മാതാക്കള്‍ക്ക് പോലീസിൻ്റെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ നിർമ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ഹൈക്കോടതി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരൻ. പലഘട്ടങ്ങളിലായി 7 കോടി രൂപ സിനിമയുടെ നിർമ്മാണത്തിനായി തൻ്റെ കൈയിൽ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസവഞ്ചനകാണിച്ചുവെന്നുമാണ് പരാതി.

വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിർമ്മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങി. അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതിനാലാണ് സിറാജിന് തുക തിരിച്ചു നൽകാതിരുന്നതെന്നുമാണ് നിർമ്മാതാക്കളുടെ വാദം.

Related Posts