12 രാജ്യക്കാർക്ക് യു എസ്സിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ, അഫ്ഗാനിസ്ഥാൻ, പാഡ്, കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, ഹെയ്കി. എറിട്രിയ, ഇറാൻ, യെമൻ, ലിബിയ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.

വിലക്ക് തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ പ്രാബല്യത്തിൽ വരും. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ ബുറുണ്ടി, ലാവോസ്, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, സിയറ ലിയോൺ, വെനിസ്വേല എന്നീ 7 രാജ്യങ്ങളിൽ നിന്നു പൗരന്മാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിൻ്റെ വിശദീകരണം. 2017 ൽ ട്രംപ് പ്രസിഡൻ്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.

Related Posts