യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിൻ്റെ കൊലപാതകത്തില്‍ സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാറിനോട് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഷുഹൈബ് വധക്കേസ് വിചാരണ നിര്‍ത്തിവെക്കാനും ഹൈക്കോടതി നിർദേശിച്ചു. ഷുഹൈബിൻ്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.

തലശ്ശേരി കോടതിയിൽ നടക്കുന്ന വിചാരണ സർക്കാർ തീരുമാനം എടുക്കുന്നവരെ നിർത്തിവയ്ക്കാനും കോടതി നിർദ്ദേശം നൽകി. ഈ കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്. അതുകൊണ്ടുതന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ വിചാരണ നീതിപൂർവ്വം നടക്കില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. 6 ആഴ്ചയ്ക്കുള്ളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

എടയന്നൂർ തെരൂരിൽ 2018 ഫെബ്രുവരി 12 നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. തട്ടുകടയുടെ മുന്നിൽ വെച്ച് രാത്രി പത്തരയോടെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 42 തവണ ശരീരത്തിൽ വെട്ടേറ്റു. സംഭവസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

Related Posts