ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഇലോൺ മസ്‌ക്. ട്രംപ് സർക്കാർ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബിൽ വെറുപ്പുളവാക്കുന്ന വൃത്തികേടെന്ന് മസ്ക് എക്സിൽ കുറിച്ചു. പ്രാദേശിക നികുതി ഇളവുകൾ നൽകാനും ജനക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള തുക വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് വിശേഷിപ്പിച്ച ബിൽ ട്രംപ് അവതവരിപ്പിച്ചത്. മസ്ക് ഇതിനെ എതിർത്തിരുന്നു. ‘ക്ഷമിക്കണം, ഇനിയുമെനിക്കിത് സഹിക്കാൻ പറ്റില്ല. ഈ ബിൽ വെറുപ്പുളവാക്കുന്ന വൃത്തികേടാണ്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം’, മസ്ക് എക്സിൽ കുറിച്ചു.

Related Posts