ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കുമെന്ന് ഇ​റാ​ൻ്റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​ൻ – യുഎസ് യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദ​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യുഎസ് നി​ല​പാ​ടാ​ണ് പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളെ ഇ​സ്ര​യേ​ൽ സ്വാ​ധീ​നി​ച്ചേ​ക്കും. ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും ച​ർ​ച്ച​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യും ഇ​റാ​ന് നേ​രെ​യും ന​ട​ന്ന​ത് ശ​രി​യാ​യ കാ​ര്യ​ങ്ങ​ള​lല്ലെന്നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മന്ത്രാലയം അ​റി​യി​ച്ചു.

Related Posts