ഡിഡിഎയുടെ മജ്നു കാ തിലയിലെ പാക്കിസ്ഥാനി ഹിന്ദു അഭയാർഥി ക്യാംപ് ഇടിച്ചുനിരത്താനുള്ള തീരുമാനത്തിൽ ഇടപെടില്ലെന്നു ഡൽഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ക്യാംപ്. മറ്റൊരു സ്ഥലം ക്യാംപ് ഇടിച്ചുനിരുത്തും മുൻപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമ്മേശ് ശർമ്മ തള്ളി. നദീതട സംരക്ഷണം, മെച്ചപ്പെട്ട അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിൻ്റെ ഭാഗമാണ്.
അത് ഭാവി തലമുറയ്ക്കും അതാവശ്യമാണ്. ഇത്തരം സ്ഥലങ്ങൾ കയ്യേറാൻ ഇന്ത്യൻ പൗരന്മാരെ പോലും അനുവദിക്കാനാവില്ല. പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ നിർദേശിക്കാനുമാവില്ല”- കോടതി പറഞ്ഞു. പാക്കിസ്ഥാനി ഹിന്ദു ക്യാംപിൽ 800ലേറെ അഭയാർഥികളാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ബലം പ്രയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.