സംസ്ഥാനത്ത് അടുത്തയാഴ്ചയോടെ കാലവർഷം ശക്രാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ജൂൺ 10.11 തീയതികൾ മുതൽ കാലവർഷം സജീവമാകും. എന്നാൽ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ല. കഴിഞ്ഞയാഴ്ച പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടുണ്ട്.
ശക്തമായ മഴയ്‌ക്കോ അതിതീവ്ര മഴയ്ക്കോ സാദ്ധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മഴയാകും ലഭിക്കുക. വടക്കൻ കേരളത്തിൽ രണ്ടു ദിവസം (ജൂൺ 3,4 ) മഴയ്ക്ക് സാദ്ധ്യതയുണ്ട്. മദ്ധ്യ -തെക്കൻ കേരളത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടുമെങ്കിലും മഴയ്ക്ക് സാദ്ധ്യത കുറവാണ്. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ മഴയുടെ അളവ് നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
ഇന്നുമുതൽ മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ശക്തമായ മഴയ്ക്കുള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.