കൊവിഡ് കണക്കുകൾ കേരളം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടക്കുന്ന കേരളത്തിലാണ് കൂടുതൽ കേസുകൾ. വിവിധ സംസ്ഥാനങ്ങളിൽ 362 പുതിയ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 238, ദില്ലിയിൽ 436, ഗുജറാത്തിൽ 320, മഹാരാഷ്ട്രയിൽ 485, ബംഗാളിൽ 287 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.