സംസ്ഥനത്ത് സ്വർണ്ണവില ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർദ്ധിച്ച് 9080 രൂപയായി. പവൻ്റെ വില 160 രൂപ കൂടി 72,640 രൂപയായി. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണ്ണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണ്ണവില ഉയർന്നിരുന്നു. നാലാഴ്ച‌ക്കിടയിലെ, ആഗോള വിപണിയിൽ കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില ഇടിഞ്ഞു. ഡോളർ നിരക്കിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. 6 ആഴ്‌ചക്കിടയിലെ തകർച്ചയിൽ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്‌-ചൈന വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയെ വരും ദിവസങ്ങൾ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.

Related Posts