കടലിൽ തിരയിൽപ്പെട്ട് കണ്ണൂരിൽ 2 യുവാക്കളെ കാണാതായി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28), വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27) എന്നിവരെയാണ് അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽ പ്പെട്ട് കാണാതായത്. തിങ്കളാഴ്‌ച വൈകിട്ട് 4 നാണ് സംഭവം പാറക്കെട്ടിൽ നിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്‌ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നുണ്ട്.

Related Posts