മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം
Kerala
0 min read
10.2k

മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം

ജൂൺ 17, 2025
0

മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം കൂടി. തോട്ടിൽ വീണ് മൂന്നര വയസുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. കോഴിക്കോട് അന്നശ്ശേരി കൊളങ്ങരത്തുതാഴം നിഖിലിന്‍റെ മകൾ നക്ഷത്രയാണ് മരിച്ചത്. തോട്ടിൽ വീണ കുട്ടി ഒഴുക്കിൽപെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ വീണ് കാസർകോട് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ ഭവാനി (63) ആണ് മരിച്ചത്. കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന്

Continue Reading
പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
India
0 min read
11.5k

പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ജൂൺ 17, 2025
0

പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഒഡീഷയില്‍ കേന്ദ്രപാറ ജില്ലയിലെ രാജ്നഗര്‍ ഫോറസ്റ്റ് റേഞ്ചിന് സമീപം തന്‍ലാഡിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കാജല്‍ മൊഹന്തിയെ പുഴയില്‍ കുളിക്കുന്നതിനിടെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ ഉടൻ തന്നെ നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു. 10 ലക്ഷം രൂപ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാരം വനംവകുപ്പ്

Continue Reading
ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ; ഇറാനിൽ നിന്ന് 110 വിദ്യാർത്ഥികളുമായി ആദ്യ വിമാനം നാളെ ഡൽഹിയിലെത്തും
India
1 min read
10.4k

ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ; ഇറാനിൽ നിന്ന് 110 വിദ്യാർത്ഥികളുമായി ആദ്യ വിമാനം നാളെ ഡൽഹിയിലെത്തും

ജൂൺ 17, 2025
0

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. അർമേനിയയിൽ 110 ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരായി എത്തിയെന്നാണ് വിവരം. ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡൽഹിയിലെത്തും. ഇന്ത്യ ഇറാനോട് ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ

Continue Reading
സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം മുടങ്ങി
India
1 min read
9.3k

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം മുടങ്ങി

ജൂൺ 17, 2025
0

അഹമ്മദാബാദ് അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. എഐ 159 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് പറന്നുയരേണ്ടിയിരുന്നത്. ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത് ജൂണ്‍ 12-ാം തീയതിയായിരുന്നു. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ

Continue Reading
എല്ലാവരും ഉടന്‍ ടെഹ്‌റാൻ വിടണമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്
World
1 min read
11.9k

എല്ലാവരും ഉടന്‍ ടെഹ്‌റാൻ വിടണമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്

ജൂൺ 17, 2025
0

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ എല്ലാവരും ടെഹ്‌റാനില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്‍റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് പുതിയ നിര്‍ദേശം നല്‍കിയത്. എത്രയും പെട്ടെന്ന് എല്ലാവരും ടെഹ്‌റാനില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചത്. ആണവായുധം ഇറാന് കൈവശം വെയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ജനങ്ങളോട് വടക്കുകിഴക്കന്‍ ടെഹ്‌റാനില്‍ നിന്ന്

Continue Reading
കർണാടകത്തിൽ ‘തഗ് ലൈഫ്’ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി
Karnataka
1 min read
8.8k

കർണാടകത്തിൽ ‘തഗ് ലൈഫ്’ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി

ജൂൺ 17, 2025
0

കമൽഹാസൻ ചിത്രം തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് തഗ് ലൈഫിൻ്റെ റിലീസ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്‌ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്‌തു. ‘തമിഴിൽ നിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന’ പരാമർശത്തിൻ്റെ പേരിൽ ചിത്രത്തിന്‍റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ സുപ്രീം കോടതി വിമർശിച്ചു. തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ

Continue Reading
ഭാരതാംബ ചിത്ര വിവാദം; ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം
Kerala
0 min read
11.3k

ഭാരതാംബ ചിത്ര വിവാദം; ഗവർണർക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം

ജൂൺ 17, 2025
0

ഗവർണർക്കെതിരേ ഭാരതാംബ ചിത്ര വിവാദത്തിന്‍റെ പേരിൽ എസ്എഫ്ഐയുടെ പ്രതിഷേധം. ഇന്നു രാവിലെ കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിനുസമീപം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കുനേരേ ബാനറുകളും മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്‌കറുടെയും ചിത്രങ്ങളുമായി മുദ്രാവാക്യം വിളികളോടെ പ്രതിഷേധക്കാർ എത്തി. പോലീസ് ഇവരെ തടഞ്ഞുമാറ്റി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാജ്ഭവനു മുന്നിലും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞിരുന്നു. അതേസമയം ഇന്നു വൈകുന്നേരം രാജ്ഭവനിൽ നടക്കുന്ന പ്രഭാഷണ

Continue Reading
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി
Kerala
0 min read
11.8k

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി

ജൂൺ 17, 2025
0

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഇന്ന് കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള 2 സർവീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് യാത്ര ചെയ്യുന്നവർ മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

Continue Reading
യുഎഇയിലെ ഖോര്‍ഫക്കാന് സമീപം 3 എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു
World
0 min read
11.5k

യുഎഇയിലെ ഖോര്‍ഫക്കാന് സമീപം 3 എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു

ജൂൺ 17, 2025
0

ഖോര്‍ഫക്കാന് സമീപത്ത് മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്. യുഎഇയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നടന്ന സംഭവത്തെ കുറിച്ച് അറിയാമെന്ന് യുകെ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പക്ഷേ, അത് സുരക്ഷാ പ്രശ്‌നമാണോ എന്ന കാര്യത്തില്‍ അവര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഹോര്‍മുസ് കടലിടുക്കിന് സമീപമുണ്ടായ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ഇസ്രായേല്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണനയില്‍

Continue Reading
എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ
India
0 min read
11.2k

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ

ജൂൺ 17, 2025
0

കൊൽക്കത്ത വഴി സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്‍റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.വിമാനത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിമാനത്തിന്‍റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിക്കുകയും ചെയ്തു. കൊൽക്കത്തയിലെത്തിയ വിമാനത്തിന്‍റെ മുംബൈയിലേക്കുള്ള തുടർയാത്ര പ്രശ്നങ്ങളെ തുടർന്ന്

Continue Reading