ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി; കനത്ത ജാഗ്രതയിൽ അമേരിക്ക
അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ ആക്രമിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ഇറാൻ ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മിസൈൽ ആക്രമണമാണ് നടത്തിയത്. നേരത്തേ ഇറാനിലെ 3 ആണവകേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വിജയകരമായ ആക്രമണം പൂർത്തിയാക്കി എന്നാണ് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റിൽ
ആശമാർക്ക് മുന്‍കൂറായി മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ
ആശാവര്‍ക്കര്‍മാര്‍ക്ക് 3 മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. 3 മാസത്തെ തുക മുൻകൂര്‍ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ അതിൽ പകുതി തുകയാണ് ഇപ്പോൾ അനുവദിച്ചിച്ചിട്ടുള്ളത്. സര്‍ക്കാരിൽ നിന്ന് എൻഎച്ച്എമ്മിന് അനുവദിക്കുന്ന തുക ആശമാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. സംസ്ഥാനത്തെ 26125
സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ദുരന്തം, വീണ്ടും മുന്നറിയിപ്പുമായി ട്രംപ്
സമാധാന ശ്രമങ്ങൾ ഇറാൻ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ എട്ട് ദിവസങ്ങളിൽ കണ്ടതിനേക്കാൾ സമാധാനമോ അതിനേക്കാൾ ദുരിതമോ ആണ് ഇറാനെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഇറാൻ്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ ട്രംപ് വിശദമാക്കിയത്. ഇറാനിൽ ഇനിയും ആക്രമിക്കപ്പെടാൻ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. ഇറാൻ സമാധാനത്തിലേക്ക് എത്താൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന്
ഓപ്പറേഷൻ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങൾ കൂടി എത്തും
ഒരു മലയാളി ഉൾപ്പടെ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി 1117 പേർ രാജ്യത്ത് തിരിച്ചെത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 11.30ന് എത്തിയ വിമാനത്തിൽ 290 പേരുണ്ടായിരുന്നുവെന്നും ഇന്ന് രണ്ട് വിമാനങ്ങൾ കൂടി എത്തുമെന്നും അധികൃതർ പറഞ്ഞു. ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള ഓപ്പറേഷൻ സിന്ധു പുരോഗമിക്കുകയാണ്. ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ടെലഗ്രാം വഴിയോ, ഹെൽപ്പ്ലൈൻ നമ്പരുകളിലോ
മലയാളം മിഷൻ ‘നീലക്കുറിഞ്ഞി’ പരീക്ഷ ഇന്ന്
13 വർഷങ്ങൾക്കു മുമ്പ് മിഷൻ കർണാടക ചാപ്റ്റർ ബംഗളുരു കേരള സമാജത്തിൽ ആരംഭിച്ച പഠനപദ്ധതിയുടെ ആദ്യ ബാച്ചിൻ്റെ ‘നീലക്കുറിഞ്ഞി പരീക്ഷ’ (പത്താം തരത്തിന് തത്തുല്യമായി കേരള പരീക്ഷ ഭവൻ നടത്തുന്നത്) ഞായറാഴ്‌ച നടക്കും. എച്ച്.എ.എൽ കൈരളി കലാനിലയം സ്കൂളിൽ രാവിലെ പത്തിനാണ് തുടങ്ങുക. കണിക്കൊന്ന, സുര്യകാന്തി, ആമ്പൽ എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയവരാണ് പരീക്ഷാർഥികൾ. 3 വർഷത്തെ സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞി എഴുതാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാണ്.
യുഎസിൻ്റെ ഇറാൻ ആക്രമണം; അമേരിക്കയുടേത് ധീരമായ ഇടപെടൽ: ബെഞ്ചമിൻ നെതന്യാഹു
യുഎസിൻ്റെ ഇറാൻ ആക്രമണം, അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിൻ്റെ വിശദാംശങ്ങൾ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. അമേരിക്കയോടുള്ള നന്ദി നെതന്യാഹു അറിയിച്ചു. ഈ ഇടപെടലിലൂടെ അമേരിക്ക ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്ന് നെതന്യാഹു പ്രതികരിച്ചു. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. യുഎസിൻ്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ
പിണറായിയിൽ യുവതിയുടെ ആത്മഹത്യ; 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പിണറായിയിൽ ആള്‍ക്കൂട്ട വിചാരണയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീര്‍, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത റസീനയുടെ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ഇന്നലെ യുവതിയുടെ ആണ്‍സുഹൃത്ത് പിണറായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി
ഇറാനെ ആക്രമിച്ചാൽ യുഎസ് കപ്പലുകളെ ആക്രമിക്കും: യെമനിലെ അന്‍സാറുല്ല
ഇറാനില്‍ ഇടപെടാൻ മുതിര്‍ന്നാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. അറബ്-ഇസ്‌ലാമിക രാജ്യങ്ങളെ സയണിസ്റ്റുകള്‍ ആക്രമിക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് അന്‍സാറുല്ല സൈനിക വക്താവ് യഹ്‌യാ സാരി പ്രസ്താവനയില്‍ പറഞ്ഞു. ഗസയില്‍ 2023 ഒക്ടോബറില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ ഉടന്‍ അന്‍സാറുല്ല ചെങ്കടലില്‍ സൈനിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യെമനില്‍ പിന്നീട് യുഎസും ഇസ്രായേലും വ്യോമാക്രമണം നടത്തി. അന്‍സാറുല്ലയെ തടയാന്‍ എന്നിട്ടും സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒമാൻ്റെ മധ്യസ്ഥതയില്‍ യുഎസും അന്‍സാറുല്ലയും
ഇസ്രയേല്‍- ഇറാന്‍ സംഘർഷം; ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് യു എസ്
ഇറാന്-ഇസ്രയേല്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യു എസ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൻ്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ഇറാനിലെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ബോംബര്‍ വിമാനങ്ങള്‍ ആണവകേന്ദ്രങ്ങളില്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാൻ്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ലോകത്ത് യു.എസിനല്ലാതെ
തിരുവനന്തപുരത്ത് സഹോദരിയെ സഹോദരന്‍ അടിച്ചു കൊന്നു
തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴ് മണിയോടെ മണ്ണന്തല മുക്കോലക്കല്‍ ആണ് സംഭവം നടന്നത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിക്കൊപ്പം ഉണ്ടായിരുന്ന വെെശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.