തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴ് മണിയോടെ മണ്ണന്തല മുക്കോലക്കല്‍ ആണ് സംഭവം നടന്നത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിക്കൊപ്പം ഉണ്ടായിരുന്ന വെെശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Posts