ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് യു എസ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൻ്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്.

ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ഇറാനിലെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ബോംബര്‍ വിമാനങ്ങള്‍ ആണവകേന്ദ്രങ്ങളില്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാൻ്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് യു.എസിനല്ലാതെ ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തൻ്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Posts