ഓസ്ട്രിയയിലെ ഗ്രാസിലെ ഒരു സ്കൂളിൽ ( BORG Dreierschützengasse school ) നടന്ന വെടിവെപ്പിൽ 10 മരണം. ആക്രമണം നടത്തിയയാൾ സ്വയം വെടിവെച്ച് മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയായിരുന്നു സംഭവം. തുടര്‍ച്ചയായ വെടിയൊച്ചകള്‍ സ്‌കൂളില്‍ നിന്ന് കേട്ടതായാണ് വിവരം സംഭവത്തിൽ കുട്ടികളും സ്കൂൾ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണകാരി അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ മൃതദേഹം സ്കൂളിന്‍റെ വാഷ്റൂമിലാണ് കണ്ടെത്തിയത്. ഇയാള്‍ ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്.

Related Posts