പൊട്ടക്കിണറ്റിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

Related Posts