നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ആര്യാടന്‍ ഷൗക്കത്തിൻ്റെ ലീഡ് 5000 കടന്നു
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മുന്നില്‍. ഏഴാം റൗണ്ട് കടന്നതോടെ ലീഡ് 5234 ആയി. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജാണ്. പി വി അന്‍വര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇനി എണ്ണാനുള്ളത് എല്‍ഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്.
ജൂവലറി ഉടമയിൽ നിന്ന് ജപ്തി ഒഴിവാക്കാമെന്നുപറഞ്ഞ് പണം തട്ടിയ കേസ്; അസി. പോലീസ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍
ജൂവലറി ഉടമയിൽ നിന്ന് 2.51 കോടി രൂപ ജപ്തി നടപടി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോഴിക്കോട് നോർത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണർ തൃശ്ശൂർ പേരിൽച്ചേരി കൊപ്പുള്ളി ഹൗസിൽ കെ.എ. സുരേഷ്ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ്, സുരേഷ്ബാബുവിന്റെ ഭാര്യ തൃശ്ശൂർ ചെറുവത്തേരി
നിലമ്പൂരിൽ ലീഡ് ആര്യാടൻ ഷൗക്കത്തിന്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. പിവി അൻവർ ആദ്യ റൌണ്ടിൽ പിടിച്ച വോട്ടുകൾ യുഡിഎഫിൻ്റെ വോട്ട് ലീഡ് കുറച്ചു. അൻവർ വോട്ട് പിടിച്ചത് യുഡിഎഫിന് മേൽക്കൈയുള്ള പഞ്ചായത്തിലാണ്. രണ്ടാമത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജാണ്. തപാൽ വോട്ടുകളിൽ ആര്യാടൻ ഷൌക്കത്തായിരുന്നു മുന്നിൽ. പക്ഷേ പിവി അൻവർ യുഡിഎഫ് വോട്ട് പിടിക്കുന്നുണ്ടെന്നാണ് ആദ്യ മണിക്കൂറിലെ ഫലം സൂചിപ്പിക്കുന്നത്.യുഡിഎഫിന് രണ്ടാം റൗണ്ടിൽ വോട്ടെണ്ണുമ്പോഴും
ഹമാസ് ബന്ദിയാക്കിയ 3 ഇസ്രയേലികളുടെ മൃതദേഹം ഗാസ മുനമ്പിൽ കണ്ടെത്തി
കഴിഞ്ഞ വര്‍ഷം പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് തടവിലാക്കിയ 3 ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പില്‍ അര്‍ധരാത്രി നടത്തിയ തിരച്ചിലിലാണ് 3 പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കു പിന്നാലെ ഒട്ടേറെപ്പേരെ ബന്ദികളുമാക്കിയിരുന്നു. ഇവരിലുണ്ടായിരുന്ന ഷേ ലെവിന്‍സണ്‍ (19), ജോനാഥന്‍ സമെറാനോ (21), ഒഫ്ര കെയ്ദര്‍ (70) എന്നിവരുടെ മൃതദേഹമാണ്
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടലുമായി മോദി
ഇസ്രയേൽ-ഇറാൻ സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷെസ്കിയാനുമായി ഫോണിൽ സംസാരിച്ചു. സമീപകാല സംഘർഷങ്ങളിൽ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ഇറാനോട് സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുൻപ് സംഘർഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും മോദി ആവശ്യപ്പെട്ടു. തൻ്റെ എക്സ് അക്കൗണ്ടിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പ്രസിഡൻ്റ് സൈദ് പെഷ്മിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തെരച്ചിൽ തുടരുകയായിരുന്നു. ഇന്ന് വനമേഖലയിൽ പ്രതിക്കായി വനം വകുപ്പിൻ്റെ ഡോഗ്സ് ക്വഡിൻ്റെ സഹായത്തോടെ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ രേണുകയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്
നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാനാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന
സുരേഷ് ഗോപി സിനിമ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ്
സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിൻ്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ‘സംവിധായകനോട് നിയമപരമായി മുന്നോട്ട് പോകാന്‍ പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷ സമരം ആവശ്യമാണെങ്കില്‍
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട്
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 24 ന്
ട്രംപിൻ്റെ നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കും; എം എ ബേബി
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപിൻ്റെ നീക്കം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും യുദ്ധ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യ ഇറാനെതിരായ ആക്രമണത്തിൽ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ബേബി വ്യക്തമാക്കി. യുഎസ് ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തെ ഞങ്ങൾ അസന്ദിഗ്‌ധമായി