കഴിഞ്ഞ വര്‍ഷം പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് തടവിലാക്കിയ 3 ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പില്‍ അര്‍ധരാത്രി നടത്തിയ തിരച്ചിലിലാണ് 3 പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്കു പിന്നാലെ ഒട്ടേറെപ്പേരെ ബന്ദികളുമാക്കിയിരുന്നു. ഇവരിലുണ്ടായിരുന്ന ഷേ ലെവിന്‍സണ്‍ (19), ജോനാഥന്‍ സമെറാനോ (21), ഒഫ്ര കെയ്ദര്‍ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Related Posts