നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. പിവി അൻവർ ആദ്യ റൌണ്ടിൽ പിടിച്ച വോട്ടുകൾ യുഡിഎഫിൻ്റെ വോട്ട് ലീഡ് കുറച്ചു. അൻവർ വോട്ട് പിടിച്ചത് യുഡിഎഫിന് മേൽക്കൈയുള്ള പഞ്ചായത്തിലാണ്.

രണ്ടാമത് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജാണ്. തപാൽ വോട്ടുകളിൽ ആര്യാടൻ ഷൌക്കത്തായിരുന്നു മുന്നിൽ. പക്ഷേ പിവി അൻവർ യുഡിഎഫ് വോട്ട് പിടിക്കുന്നുണ്ടെന്നാണ് ആദ്യ മണിക്കൂറിലെ ഫലം സൂചിപ്പിക്കുന്നത്.
യുഡിഎഫിന് രണ്ടാം റൗണ്ടിൽ വോട്ടെണ്ണുമ്പോഴും പ്രതീക്ഷിച്ച മുന്നേറ്റമില്ല. യുഡിഎഫ് 7683 വോട്ടുകളും എൽഡിഎഫ് 6440 വോട്ടുകളും രണ്ടാം റൗണ്ടിൽ നേടി.

വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ 1347 വോട്ടിന് യുഡിഎഫ് മുന്നിൽ നിൽക്കുകയാണ്.  263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളും പിവി അൻവറും വിജയ പ്രതീക്ഷയിലാണ്.

യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി. വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. എൻഡിഎ ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്.

Related Posts