എറണാകുളം വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മൂന്ന് വയസുകാരിയെ തെരുവുനായ കടിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്.
വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ അറ്റുപോയ ചെവി ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് തുന്നിച്ചേർത്തു. തുന്നിച്ചേർത്തത്. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നാട്ടുകാർ നായയെ തല്ലിക്കൊന്നു. തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.