ഇരുപത്തേഴാമത് ഷാങ്ഹായ് ചലച്ചിത്രോത്സവം: മീനാക്ഷി ജയന്‍ മികച്ച നടി
ഷാങ്ഹായ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തില്‍ മലയാളിയായ മീനാക്ഷി ജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മീനാക്ഷിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് വിക്‌ടോറിയ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയമാണ്. ഭാരതത്തില്‍ നിന്ന് ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഏക സിനിമയായിരുന്നു വിക്‌ടോറിയ. അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്‌ടോറിയ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പ്രമേയം. സംവിധാനവും രചനയും എഡിറ്റിങ്ങും ശിവരഞ്ജിനി ജെ. കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും വിക്‌ടോറിയയും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയും കാറ്റും ശക്തമാകും; കടലാക്രമണത്തിനു സാധ്യത
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഞ്ഞ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചതെങ്കിലും കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത. ജൂൺ 23 മുതൽ 27 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ
അഹമ്മദാബാദ് വിമാനാപകടം; മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ മൃതദേഹം നാട്ടിൽ എത്തിക്കും എന്നാണ് വിവരം. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ് രഞ്ജിത. അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് ശനിയാഴ്‌ച കൊണ്ടുപോയിരുന്നു. രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ നേരത്തെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല. രഞ്ജിതയുടെ വിയോഗം പ്രവാസ ജീവിതത്തിൻ്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ്. രഞ്ജിത വിദേശത്തുപോയത് ജീവിത പ്രതിസന്ധികൾക്കിടയിലാണ്.
നാട്ടില്‍ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല; തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും
നിലമ്പൂരില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ജയിച്ചാലും തോറ്റാലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സ്വരാജ് പറഞ്ഞു. ‘വിജയിയായ ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍. കുറഞ്ഞ കാലത്തേക്കാണെങ്കിലും എംഎല്‍എ എന്ന നിലയില്‍
നിലമ്പൂരിൽ ഇനി ആര്യാടൻ ഷൗക്കത്ത്; വിജയം 10928 വോട്ടുകൾക്ക്
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. 10928 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. 77087 വോട്ടുകൾ ഷൗക്കത്തിന് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് 66159 വോട്ടുകളാണ് ലഭിച്ചത്. പിവി അൻവർ 19690 വോട്ടുകൾ നേടി മൂന്നാമതെത്തി. എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് 8562 വോട്ടുകളാണ് ലഭിച്ചത്.
ഫിഫ ക്ലബ് ലോകകപ്പ്; മൂന്ന് ഗോളടിച്ച് റയലിന് ജയം
ഫിഫ ക്ലബ് ലോകകപ്പിൽ മെക്‌സിക്കൻ ക്ലബായ പാച്ചുവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. റയൽ മുന്നേറ്റം മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ്. ജയത്തോടെ നാലു പോയൻ്റുമായി സാബി അലോൺസയുടെ ടീം ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. ക്ലബ് അൽ ഹിലാലിനോട് ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ റയലിന് കളയുടെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. പ്രതിരോധതാരം റൗൾ അസെൻസിയോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു.
വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിൻ്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു വി എസ്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍
2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്യുമെന്നുള്ള തീരുമാനം പ്രഖ്യാപിച്ച് 24 മണിക്കൂർ കഴിയുന്നതിന് മുൻപ് ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണങ്ങളെ അപലപിച്ച് പാകിസ്‌താൻ രംഗത്ത്. ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾ അന്താരാഷ്ട്രനിയമത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്ന് ഷഹബാസ് ഷെരീഫ് ഭരണകൂടം പുറത്തിറക്കിയ പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി സമാധാനസ്ഥാപനത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ പ്രകീർത്തിക്കുകയും തൊട്ടടുത്ത ദിവസം ആ വ്യക്തി തന്നെ
പ്രതീക്ഷ മങ്ങി എൽഡിഎഫ്; കുതിപ്പ് തുടർന്ന് ഷൗക്കത്ത്, 10000 പിന്നിട്ട് ലീഡ്
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി 3 മണിക്കൂറുകൾ പിന്നിടുമ്പോൾ യുഡിഎഫിൻ്റെ വോട്ട് 8000 കടന്നു. 12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷൗക്കത്ത് 9410 വോട്ടുകൾക്ക് മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും ലീഡ് നേടാനായില്ല. സ്വരാജ് നേടിയത് നിലവിൽ 40593 വോട്ടുകളാണ്. സ്വരാജിന് സ്വന്തം നാടായ പോത്തുകല്ലിൽ പോലും ലീഡ് നേടാനായില്ല. എന്നാൽ പലയിടത്തും യുഡിഎഫിൻ്റെ വോട്ട് പെട്ടിയിലാക്കിയ പി.വി. അൻവർ മിക ച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3 പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു
പാലക്കാട് കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോൻ്റെ മകൻ വിഷ്ണുപ്രസാദ് (18), പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരൻ്റെ മകൻ കാർത്തിക് (19) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായത് ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ്. വിഷ്ണുവും കാർത്തിക്കും നാല് സുഹൃത്തുക്കൾക്കൊപ്പമാണ് കമ്പാലത്തറ ഏരിയിലെത്തിയത്. കന്നിമാരിയിലെ സുഹൃത്തിൻ്റെ വീട്ടിലാണ് ഇവർ ആദ്യം എത്തിയത്. അവിടെ നിന്നാണ് ഏരിയിലേക്ക് പോയത്. കാർത്തിക്കും വിഷ്ണുപ്രസാദും കുളിക്കുന്നതിനായി