ഓപ്പറേഷൻ സിന്ധു: ഒരു മലയാളിയടക്കം 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി
India
1 min read
8.9k

ഓപ്പറേഷൻ സിന്ധു: ഒരു മലയാളിയടക്കം 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി

ജൂൺ 21, 2025
0

ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തേക്കെത്തിക്കുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’വിൻ്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. ഇവരെ സുരക്ഷിതരായി ഡൽഹിയിലെത്തിച്ചത് ഇറാനിലെ മഷാദിൽ നിന്നാണ്. ഒരു മലയാളി വിദ്യാർഥിയുമുണ്ട്. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് സംഘത്തിലുണ്ടായിരുന്ന മലയാളി. ശനിയാഴ്ച വൈകുന്നേരം 4:30ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയെന്നും, ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നും വിദേശകാര്യ

Continue Reading
ഇറാനില്‍ ഭൂകമ്പം, രേഖപ്പെടുത്തിയത് 5.1 തീവ്രത; ആളപായമില്ല
World
1 min read
10.6k

ഇറാനില്‍ ഭൂകമ്പം, രേഖപ്പെടുത്തിയത് 5.1 തീവ്രത; ആളപായമില്ല

ജൂൺ 21, 2025
0

ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനമെന്ന് റിപ്പോർട്ടുകൾ. വെളിയാഴ്ച രാത്രി ഒമ്പത് മണിക്കുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ഉണ്ടായത് ഇറാൻ്റെ വടക്കൻ പ്രദേശമായ സെംനാൽ മേഖലയിലാണ്. അപകടത്തിൽ ആളപായമില്ല. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അതേസമയം ഇറാൻ ആണവ പരീക്ഷണങ്ങൾക്കു തുടക്കമിട്ടെന്നും ഇതിൻ്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

Continue Reading
അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ
Kerala
0 min read
10.6k

അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

ജൂൺ 21, 2025
0

മുൻ അധ്യാപകന് പിന്നാലെ, അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്. മുൻ അധ്യാപകൻ വടകര സ്വദേശിയായ വിജയൻ നേരത്തെ പിടിയിലായിരുന്നു. ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈ കൂലിയായി വാങ്ങിയത്. കോട്ടയത്തെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക്

Continue Reading
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്കും
Kerala
0 min read
11.2k

സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്കും

ജൂൺ 21, 2025
0

5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ സംസ്ഥാനത്ത് നിരോധിക്കാൻ നീക്കം. വിവാഹ ചടങ്ങുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നൽകുന്നതടക്കം നിരോധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് ഇത് സംസ്ഥാനത്തുടനീളം ബാധകമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. തിങ്കളാഴ്ച നിരോധനം സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോർ കമ്മിറ്റിയും ജൂലൈ 4, 5 തീയതികളിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗവും ചേരുന്നുണ്ട്. ഹോട്ടലുകൾ, വിവാഹ ചടങ്ങുകൾ, ടൂറിസം

Continue Reading
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; 5 ദിവസം വ്യാപക മഴ
Kerala
0 min read
11.1k

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; 5 ദിവസം വ്യാപക മഴ

ജൂൺ 21, 2025
0

സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിൻ്റെയും സ്വാധീനഫലമായി നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഏഴുദിവസം ഇതിൻ്റെയെല്ലാം സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ

Continue Reading
ബസ് സ്റ്റോപ്പിൽ കാത്തുനിന്നവർക്കു നേരെ സ്വകാര്യബസ് ഇടിച്ചുകയറി; 3 സ്ത്രീകൾക്ക് പരിക്ക്
Kerala
0 min read
9.9k

ബസ് സ്റ്റോപ്പിൽ കാത്തുനിന്നവർക്കു നേരെ സ്വകാര്യബസ് ഇടിച്ചുകയറി; 3 സ്ത്രീകൾക്ക് പരിക്ക്

ജൂൺ 21, 2025
0

ചൊവ്വൂർ അഞ്ചാംകല്ലിൽ ട്രാഫിക് പഞ്ചിങ് ബൂത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന 3 സ്ത്രീകൾക്ക് പരിക്കുപറ്റി. കാര്യാട്ടുപ്പറമ്പിൽ സംഗീത, പ്രേമ, സൈറ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന അൽ അസ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രവും സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു.

Continue Reading
കർണാടകയിൽ ജോലിസമയം 12 മണിക്കൂർ; ഐ.ടി മേഖലയിൽ വൻ പ്രതിഷേധം
Karnataka
0 min read
10.5k

കർണാടകയിൽ ജോലിസമയം 12 മണിക്കൂർ; ഐ.ടി മേഖലയിൽ വൻ പ്രതിഷേധം

ജൂൺ 21, 2025
0

കർണാടകയിൽ ജോലിസമയം 12 മണിക്കൂർ വരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ ബംഗളുരുവിൽ ഐ.ടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐ.ടി, ഐ. ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ്റെ നേത്യത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. ഗ്ലോബൽ ടെക് പാർക്കിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്ലക്കാർഡുകളേന്തി നൂറുകണക്കിന് ജീവനക്കാർ അണിനിരന്നു. വൈറ്റ് ഫീൽഡിലെ ഐ.ടി സ്ഥാപനങ്ങൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. ജോലിസമയം സാധാരണ10 മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള

Continue Reading
രാജ്‌ഭവനിലെ പരിപാടി ബഹിഷ്കരിച്ചത് ഭരണഘടനയോടുള്ള കൂറ്: മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
12.0k

രാജ്‌ഭവനിലെ പരിപാടി ബഹിഷ്കരിച്ചത് ഭരണഘടനയോടുള്ള കൂറ്: മന്ത്രി വി. ശിവൻകുട്ടി

ജൂൺ 21, 2025
0

രാജ്‌ഭവനിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി. താൻ പരിപാടിയിൽ നിന്ന് ഭരണഘടനയോടുള്ള കൂറ് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് മന്ത്രി പ്രതികരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് മതചിഹ്നങ്ങൾ പാടില്ലാത്ത ഓർഗനൈസേഷനാണ്. മതേതരത്വം വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രധാനമാണെന്നും മന്ത്രി പ്രതി കരിച്ചു. രാജ്ഭവനിൽ നിന്നാണ് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടി നടത്താനുള്ള അനുമതി തേടിയത്. താൻ സമ്മതം നൽകി. താൻ അന്ന് വായനാദിനത്തിന്‍റെ പരിപാടി ഉണ്ടായിരുന്നതിനാൽ അൽപ്പം

Continue Reading
വാര്‍ധക്യ-വിധവാ പെന്‍ഷന്‍ 400-ല്‍നിന്ന് 1100 ആക്കി; തിരഞ്ഞെടുപ്പിനു മുമ്പ് നിതീഷ് കുമാറിൻ്റെ സുപ്രധാന പ്രഖ്യാപനം
India
1 min read
8.5k

വാര്‍ധക്യ-വിധവാ പെന്‍ഷന്‍ 400-ല്‍നിന്ന് 1100 ആക്കി; തിരഞ്ഞെടുപ്പിനു മുമ്പ് നിതീഷ് കുമാറിൻ്റെ സുപ്രധാന പ്രഖ്യാപനം

ജൂൺ 21, 2025
0

ഒറ്റയടിക്ക് സാമൂഹ്യക്ഷേമ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയാക്കി വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സുപ്രധാന പ്രഖ്യാപനം. അംഗപരിമിതർ, വൃദ്ധർ, വിധവകൾ തുടങ്ങിയവർക്കുള്ള പ്രതിമാസ പെൻഷനാണ് ഉയർത്തിയത്. തീരുമാനം ജൂലായ് മുതൽ പ്രാബല്യത്തിൽ വരും. ബിഹാറിൽ 1.09 കോടി പേർ ക്ഷേമ പെൻഷനിൽ ഗുണഭോക്താക്കളാണെന്നാണ് വിവരം. വർഷാവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.

Continue Reading
എല്ലാ ഇരുചക്രവാഹനങ്ങളിലും ഇനി എബിഎസ് നിര്‍ബന്ധം; രണ്ട് ഹെല്‍മറ്റും
India
1 min read
8.9k

എല്ലാ ഇരുചക്രവാഹനങ്ങളിലും ഇനി എബിഎസ് നിര്‍ബന്ധം; രണ്ട് ഹെല്‍മറ്റും

ജൂൺ 21, 2025
0

സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും 2026 ജനുവരി 1 മുതല്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആൻ്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. മരണങ്ങളും റോഡപകടങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം. നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ്

Continue Reading