മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി പ്രധിഷേധം; കോഴിക്കോട് സംഘര്‍ഷം
Kerala
0 min read
9.6k

മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി പ്രധിഷേധം; കോഴിക്കോട് സംഘര്‍ഷം

ജൂൺ 21, 2025
0

മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി സംഘപരിവാര സംഘടനയായ യുവമോര്‍ച്ച. തളിയിലെ ജൂബിലി ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇതിനിടെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എബിവിപി പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് രംഗം ശാന്തമാക്കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് പ്രകാശ്

Continue Reading
വാല്‍പ്പാറയില്‍ പുലിപിടിച്ച കുഞ്ഞിൻ്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി
India
0 min read
11.5k

വാല്‍പ്പാറയില്‍ പുലിപിടിച്ച കുഞ്ഞിൻ്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

ജൂൺ 21, 2025
0

വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം കുട്ടിയെ കാണാതായതിനു പിന്നാലെ ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പുലര്‍ച്ചെ മൂന്നുമണിവരെ തിരച്ചില്‍ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

Continue Reading
ഭവനപദ്ധതി സംവരണം; ആരുടേയും അവകാശം കവരില്ല: ഡി.കെ. ശിവകുമാർ
Karnataka
0 min read
8.7k

ഭവനപദ്ധതി സംവരണം; ആരുടേയും അവകാശം കവരില്ല: ഡി.കെ. ശിവകുമാർ

ജൂൺ 21, 2025
0

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സംവരണം വിവിധ ഭവന പദ്ധതികളിൽ 15 ശതമാനമായി വർദ്ധിപ്പിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തിന്‍റെ അവകാശം കവർന്നല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭ യോഗം വ്യാഴാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുത്തതിനെത്തുടർന്ന് ബി.ജെ.പി ഉയർത്തുന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ. ഒരു സമുദായത്തിന്‍റെയും ഭവന ക്വാട്ട കുറക്കുകയോ എടുത്തുകളയുകയോ സർക്കാർ ചെയ്യുന്നില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.

Continue Reading
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്‍കണമെന്ന് പാകിസ്താൻ; തനിക്ക് അത് കിട്ടില്ലെന്ന് ട്രംപ്
World
0 min read
11.6k

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നല്‍കണമെന്ന് പാകിസ്താൻ; തനിക്ക് അത് കിട്ടില്ലെന്ന് ട്രംപ്

ജൂൺ 21, 2025
0

നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും എന്നാൽ തനിക്ക് അത് കിട്ടില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ട്രംപിന് നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ട അതേ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പാകിസ്താനും ഇന്ത്യയും തമ്മിൽ നടന്ന സംഘർഷത്തിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് 2026 ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് ട്രംപിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്തത്. ആണവായുധങ്ങളുള്ള 2 അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ

Continue Reading
ആള്‍ക്കൂട്ട വിചാരണയേത്തുടര്‍ന്ന് റസീനയുടെ മരണം: ആണ്‍ സുഹൃത്ത് പോലിസില്‍ ഹാജരായി
Kerala
0 min read
9.8k

ആള്‍ക്കൂട്ട വിചാരണയേത്തുടര്‍ന്ന് റസീനയുടെ മരണം: ആണ്‍ സുഹൃത്ത് പോലിസില്‍ ഹാജരായി

ജൂൺ 21, 2025
0

ആള്‍ക്കൂട്ട വിചാരണയേത്തുടര്‍ന്ന് റസീന എന്ന യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലിസിന് മുന്നില്‍ ഹാജരായി. മയ്യില്‍ സ്വദേശി റഹീസ് ഇന്ന് പുലര്‍ച്ചെയാണ് പിണറായി പോലിസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. റസീനയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. റസീനയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Continue Reading
ഇംഗ്ലണ്ടിനെതിരേ ചരിത്ര നേട്ടവുമായി ജയ്‌സ്വാള്‍
Sports
1 min read
12.0k

ഇംഗ്ലണ്ടിനെതിരേ ചരിത്ര നേട്ടവുമായി ജയ്‌സ്വാള്‍

ജൂൺ 21, 2025
0

ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച തുടക്കം സ്വന്തമാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെയും സെഞ്ചുറികളാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച നിലയില്‍ എത്തിച്ചിരിക്കുന്നത്. മത്സരത്തിൽ 159 പന്തുകൾ നേരിട്ട ജയ്‌സ്വാൾ ഒരു സിക്‌സും 16 ഫോറുമടക്കം 101 റൺസെടുത്തു. ഇംഗ്ലണ്ടിനെതിരേ 10 ഇന്നിങ്സുകളിൽ നിന്ന് താരത്തിന് 813 റൺസായി. ശരാശരി 90.33. ഇതോടെ കുറഞ്ഞത് 500 റൺസെങ്കിലും നേടിയ താരങ്ങളിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും ഉയർന്ന

Continue Reading
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു
India
0 min read
9.5k

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു

ജൂൺ 21, 2025
0

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസുകാരിയെ വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. അടുത്തുള്ള തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് മറ്റു തൊഴിലാളികളാണ്

Continue Reading
മൊബൈൽ ഫോണിന് അടിമ; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
Karnataka
0 min read
8.4k

മൊബൈൽ ഫോണിന് അടിമ; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

ജൂൺ 21, 2025
0

മൈസൂരിലെ ഉഡുപ്പിയിൽ മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊന്നയാൾ അറസ്റ്റിലായി. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹിലിയാന ഗ്രാമത്തിലെ ഭാര്യയായ രേഖയെ അരിവാൾ കൊണ്ടാണ് ഭർത്താവ് ഗണേഷ് പൂജാരി വെട്ടിക്കൊലപ്പെടുത്തിയത്. ഫോൺ ഉപയോഗത്തെച്ചൊല്ലി മദ്യത്തിനടിമയായ ഗണേഷ് ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് ഭാര്യയെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ശങ്കരനാരായണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
അഹമ്മദാബാദ് വിമാനാപകടം; കാണാതായ ഗുജറാത്തി സംവിധായകൻ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു
India
0 min read
9.7k

അഹമ്മദാബാദ് വിമാനാപകടം; കാണാതായ ഗുജറാത്തി സംവിധായകൻ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു

ജൂൺ 21, 2025
0

അഹമ്മദാബാദ് വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മഹേഷ് അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ഷാഹിബാഗിന് സമീപത്തു നിന്ന് സംഭവദിവസം കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് മഹേഷ് കലവാഡിയ എന്നാണ്. മഹേഷ് ജിറാവാലയുടെ സ്കൂട്ടർ അപകടസ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനു മുൻപ് അവസാനം ട്രാക്ക് ചെയ്‌തതും

Continue Reading
ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി
Kerala
0 min read
12.0k

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

ജൂൺ 20, 2025
0

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ല എന്നും തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാൽ ആ

Continue Reading