മൈസൂരിലെ ഉഡുപ്പിയിൽ മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊന്നയാൾ അറസ്റ്റിലായി. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹിലിയാന ഗ്രാമത്തിലെ ഭാര്യയായ രേഖയെ അരിവാൾ കൊണ്ടാണ് ഭർത്താവ് ഗണേഷ് പൂജാരി വെട്ടിക്കൊലപ്പെടുത്തിയത്. ഫോൺ ഉപയോഗത്തെച്ചൊല്ലി മദ്യത്തിനടിമയായ ഗണേഷ് ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് ഭാര്യയെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ശങ്കരനാരായണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts