ആള്‍ക്കൂട്ട വിചാരണയേത്തുടര്‍ന്ന് റസീന എന്ന യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലിസിന് മുന്നില്‍ ഹാജരായി. മയ്യില്‍ സ്വദേശി റഹീസ് ഇന്ന് പുലര്‍ച്ചെയാണ് പിണറായി പോലിസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. റസീനയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. റസീനയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Related Posts