കുത്തിവയ്പ്പ് എടുത്തതിനുശേഷം ഒമ്പതുവയസുകാരി ഉണർന്നില്ല,​ പിന്നാലെ മരണം
Kerala
0 min read
13.4k

കുത്തിവയ്പ്പ് എടുത്തതിനുശേഷം ഒമ്പതുവയസുകാരി ഉണർന്നില്ല,​ പിന്നാലെ മരണം

ഏപ്രിൽ 12, 2025
0

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ച സംഭവത്തിൽ സംഘർഷം. ചേരാവളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിൻ്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗവ എൽ പി സ്കൂ‌ളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദി ലക്ഷ്മി. വ്യാഴാഴ്ച പനിയും വയറുവേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു പരിശോധനകളിലും സ്‌കാനിംഗിലും ആദി ലക്ഷ്മിക്ക് കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്

Continue Reading
ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും
Entertainment
1 min read
13.4k

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും

ഏപ്രിൽ 12, 2025
0

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം ‘സർക്കീട്ട്’ ൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സർക്കീട്ട് മെയ് 8 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട് യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി

Continue Reading
ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു
India
0 min read
11.0k

ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു

ഏപ്രിൽ 12, 2025
0

ജമ്മുകാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ജമ്മുകാഷ്‌മീരിലെ കിഷ്ത്വാറിൽ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിൻ്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒൻപത് മുതലാണ് ഇൻ്റലിജൻസ് വിവരത്തെത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.

Continue Reading
സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; “ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”
Kerala
0 min read
10.9k

സുപ്രീംകോടതിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍; “ബില്ലുകളില്‍ സമയ പരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ല”

ഏപ്രിൽ 12, 2025
0

തമിഴ്‌നാട് ഗവര്‍ണ്ണര്‍ക്കെതിരായ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ വിധിക്കെതിരെ കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടേണ്ടിയിരുന്ന വിഷയമായിരുന്നു അത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണഘടനാ അധികാരമില്ലെന്നും കേരളാ ഗവര്‍ണ്ണര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. അതിരുകടന്ന പെരുമാറ്റമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്. ബില്ലുകളെപ്പറ്റി സുപ്രീംകോടതിയുടെ മുന്നിലുള്ള തമിഴ്‌നാടിന്റെ വിഷയത്തിന്റെ സ്വഭാവമല്ല കേരളത്തിലെ ബില്ലുകളിലുള്ളതെന്നെന്നും ആര്‍ലേക്കര്‍

Continue Reading
കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ
Karnataka
1 min read
12.6k

കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ

ഏപ്രിൽ 12, 2025
0

കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ. വെള്ളിയാഴ്ച കർണാടകയിലെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) മന്ത്രിസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസൗധയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചക്ക് വെച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ വ്യക്തമായി പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടതിനാൽ, ഏപ്രിൽ 17 ന് വീണ്ടും ഇക്കാര്യത്തിൽ മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശദ ചർച്ച അടുത്ത മന്ത്രിസഭ യോഗത്തിൽ നടക്കുമെന്ന് നിയമമന്ത്രി എച്ച്.കെ.

Continue Reading
സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന; ചരിത്രത്തിലാദ്യമായി സ്വർണ്ണവില 70,000 കടന്നു
Kerala
0 min read
10.0k

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന; ചരിത്രത്തിലാദ്യമായി സ്വർണ്ണവില 70,000 കടന്നു

ഏപ്രിൽ 12, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 200 രൂപ കൂടി 70,160 രൂപയായി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. 3 ദിവസത്തിനിടെയുണ്ടായ വര്‍ദ്ധന 4,360 രൂപ. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണ്ണം നേട്ടമാക്കിയത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണ്ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്​പോട്ട് ഗോൾഡിൻ്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു.

Continue Reading
മാസപ്പടി കേസ്; ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി
Kerala
0 min read
11.7k

മാസപ്പടി കേസ്; ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി

ഏപ്രിൽ 12, 2025
0

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കേസിൽ പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. പിണറായിയുടെ പേര് സർക്കാരിനൊപ്പം ചേർത്ത് പറയുന്നതിൽ കുശുമ്പിൻ്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും വി. ശിവൻകുട്ടി പറഞ്ഞു. വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്‌ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ടീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ

Continue Reading
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം
Kerala
0 min read
12.5k

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിർദേശം

ഏപ്രിൽ 12, 2025
0

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ

Continue Reading
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ വീട്ടമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മകളും മരിച്ചു
Kerala
0 min read
8.9k

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ വീട്ടമ്മ മരിച്ചതിന് പിന്നാലെ ഭർത്താവും മകളും മരിച്ചു

ഏപ്രിൽ 12, 2025
0

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മകളും മരിച്ചു. ഭർത്താവായ കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇതോടെ മരണം 3 ആയി. പൊള്ളലേറ്റതിനെ തുടർന്ന് സത്യപാലൻ്റെ ഭാര്യ സീതമ്മ നേരത്തേ മരിച്ചിരുന്നു. മകൻ ഉണ്ണിക്കുട്ടൻ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടി. നാട്ടുകാരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും

Continue Reading
ബെംഗളൂരുവിലേക്കുള്ള  റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ; കാഞ്ഞങ്ങാട് – കാണിയൂർ റെയിൽ പാത ഒരുങ്ങുന്നു
Kerala
1 min read
9.9k

ബെംഗളൂരുവിലേക്കുള്ള റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ; കാഞ്ഞങ്ങാട് – കാണിയൂർ റെയിൽ പാത ഒരുങ്ങുന്നു

ഏപ്രിൽ 12, 2025
0

ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ. കാഞ്ഞങ്ങാട് നിന്ന് കാണിയൂർ വഴി ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കുള്ള പദ്ധതിയ്ക്ക് കർണാടകയുടെ സമ്മതപത്രം ലഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. കേരളത്തിൻ്റെയും കർണാടകയുടെയും അനുമതി ലഭിച്ച് കഴിഞ്ഞാൽ കേന്ദ്രത്തിൻ്റെ അനുമതിയോടെ 91.50 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈൻ നിർമാണം ആരംഭിക്കാൻ കഴിയും. കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാതയ്ക്കായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാണ് ചർച്ച നടത്തിയത്.2014 ൽ നടത്തിയ സർവേയുടെ

Continue Reading