മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കൊല്ലം മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്ത് കേസിൻ്റെ ആവശ്യത്തിനായി താമസിച്ചിരുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകനെ ഞായറാഴ്‌ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു
നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്; പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി കോടതി
ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി. പോലീസിന് നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ വീഴ്‌ച പറ്റിയെന്നും കോടതി വ്യക്തമാക്കി. കൊക്കെയ്‌ൻ്റെ പിടിച്ചെടുത്ത ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാ നായില്ലെന്നും വനിതാ
മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
ഹിമാചല്‍ പ്രദേശ് ചണ്ഡിഗര്‍ – മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കുളു ജില്ലയിലെ പാര്‍വതി വാലിയിലെ കസോളിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ ബസ് മറിയുകയായിരുന്നു. പരുക്കേറ്റ 31 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇവരെ നര്‍ചോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഡിഷ്ണല്‍ എസ്പി സാഗര്‍ ചന്ദേര്‍ പ്രതികരിച്ചു. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നിസാര പരിക്കുകളാണുള്ളത്. പൊലീസും
ഗവർണർ തടഞ്ഞു വെച്ചിരുന്ന വെച്ചിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി പ്രാബല്യത്തിൽ
ഗവർണർ തടഞ്ഞു വെച്ചിരുന്ന പത്ത് നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി . ഇക്കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് സുപ്രധാന നീക്കം. കഴിഞ്ഞ വർഷം തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിലാണ് അനുമതി നൽകാതെ ഗവർണർ തടഞ്ഞു വെച്ചിരുന്നരുന്നത്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന നിയമസഭ പുനപരിശോധിച്ച 10 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്ന് ഏപ്രിൽ 8 ന്
ഈ വിഷുവിന് വിഷുക്കണിയായ തിയേറ്ററുകളിലെത്തുന്നു ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’
ഇത്തവണ വിഷുക്കണിയുമായി മൂന്ന് ചിത്രങ്ങളാണ് കൊട്ടക നിറയ്ക്കാനെത്തുന്നത്. മമ്മൂട്ടിച്ചിത്രം മമ്മൂട്ടിച്ചിത്രം ‘ബസൂക്ക’, നസ്‌ലിൻ്റെയും ടീമിൻ്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾനസ്സൻ്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങളോട് മാറ്റുരക്കാൻ മലയാളത്തിലെ ഹിറ്റ് മെഷിൻ എന്നറിയപ്പെടുന്ന ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്ന ചിത്രവും വിഷുവിന് എത്തുന്നുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടൻ ടൊവിനോ തോമസ് ആണ്. നടൻ സിജു സണ്ണി കഥയെഴുതി സിജുവും ശിവപ്രസാദും
വഖഫ് ഭേദഗതി നിയമത്തിൽ ആദ്യ നടപടി; സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു
മധ്യപ്രദേശിൽ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ആദ്യ നടപടി . പന്ന ജില്ലയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ നടത്തിപ്പുകാർ തന്നെ സ്വയം പൊളിച്ചു നീക്കി. പ്രദേശവാസിയായ മുസ്ലീം വിഭാഗക്കാരൻ ബിജെപി നേതാവ് മുഖേന അധികൃതർക്ക് നൽകിയ പരാതിയിൽ മദ്രസ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. പുതിയ നിയമം പാസാക്കിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നടപടിയെടുക്കുന്നതിന് മുൻപേ നടത്തിപ്പുകാർ തന്നെ മദ്രസ പൊളിച്ചു നീക്കുകയായിരുന്നുവെന്ന് അധികൃതർ
തൊടുപുഴ ബിജുവിൻ്റെ കൊലപാതകം; ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍
തൊടുപുഴ ബിജുവിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍. ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന (45) യാണ് അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ എത്തിച്ച് ഇവരെ തെളിവെടുപ്പ് നടത്തി. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ ബിജുവിൻ്റെ മൃതദേഹവുമായി ജോമോൻ്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്
ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണ ഭക്തയെന്ന നിലയില്‍ നേരത്തെ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പരാതിയിലാണ് നടപടി. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു
തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ; സഹായിച്ചവരെ തേടി എൻഐഎ
തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. തഹാവൂർ റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലെത്തിച്ചു. അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക്
ഉത്തേജക മരുന്ന് പരിശോധന; ജാവലിന്‍ താരം ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്
ജാവലിന്‍ താരവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമായ ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ വിലക്കിയത്. മീഥൈല്‍ ടെസ്റ്റോസ്റ്റിറോണിൻ്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയത്. നേരത്തേ ദേശീയ ഇൻ്റര്‍-സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നാഡ താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മനു നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയത് ബെംഗളൂരുവിലെ അത്‌ലറ്റിക് മീറ്റില്‍ ജേതാവായതിന് പിന്നാലെ