സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 200 രൂപ കൂടി 70,160 രൂപയായി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. 3 ദിവസത്തിനിടെയുണ്ടായ വര്‍ദ്ധന 4,360 രൂപ. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണ്ണം നേട്ടമാക്കിയത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണ്ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്​പോട്ട് ഗോൾഡിൻ്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു.

Related Posts