മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കേസിൽ പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. പിണറായിയുടെ പേര് സർക്കാരിനൊപ്പം ചേർത്ത് പറയുന്നതിൽ കുശുമ്പിൻ്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും വി. ശിവൻകുട്ടി പറഞ്ഞു. വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്‌ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ടീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.

ഇടത് മുന്നണിയോഗത്തിലാണ് ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. ബിനോയ് വിശ്വത്തിന് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും വ്യത്യസ്‌ത അഭിപ്രായ മാണുള്ളത്. കേന്ദ്ര സർക്കാരിൻ്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ ന ടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. കേന്ദ്രത്തിൻ്റെ പണം വികസനത്തിന് ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts