ഐഎസ്എൽ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് x ബംഗളൂരു എഫ്‌സി പോരാട്ടം രാത്രി 7.30ന്
കാൽപ്പന്തുകളിയുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന കോൽക്കത്ത സാൾട്ട് ലേക്കിൽ രാത്രി 7.30 നു നടക്കുന്ന ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് സും ബംഗളുരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്‌ബോൾ ടൂർണമെൻ്റയ ഇന്ത്യൻ സൂപ്പർ ലീഗിന് (ഐഎസ്എൽ) ഇന്നു കൊട്ടിക്കലാശം. ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ്റെ സ്വന്തം ഗ്രൗണ്ടാണ് സാൾട്ട് ലേക്ക്. ഫൈനലിൽ പ്രവേശിച്ച ടീമുകളിൽ മികച്ച റാങ്കു ള്ള സംഘമായതിനാലാണ് മോഹൻ ബഗാൻ്റെ തട്ടകത്തിൽ കിരീട
തൊടുപുഴ ബിജു വധക്കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ
ഇടുക്കി തൊടുപുഴ ബിജു വധക്കേസിൽ നിർണായക വിവരങ്ങളറിയുന്ന പ്രതി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഇയാൾ ഒന്നാം പ്രതി ജോമോൻ്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ്. തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ നേരത്തെ എബിനുമായി സംസാരിച്ചിരുന്നു. ഇരുവരുടെയും നിർണായക ഫോൺ സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ജോമോൻ കൊലപാതകത്തിനുശേഷം ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന്
ആലപ്പുഴ കഞ്ചാവ് കേസ്; സുൽത്താന് കോടികളുടെ ഇടപാട്; അമ്പരന്ന് അന്വേഷണ സംഘം
സുൽത്താന് കോടികളുടെ ഇടപാട് അമ്പരന്ന് അന്വേഷണ സംഘം. കഴിഞ്ഞദിവസം എക്സൈസിൻ്റെ പിടിയിലായ കഞ്ചാവും സ്വർണവുമടക്കമുള്ള സാധനങ്ങൾ വിദേശത്തുനിന്നു കടത്തുന്ന സുൽത്താൻ അക്ബർ അലി ഈ രംഗത്തെ അതിവിദഗ്ധനാണെന്ന് കണ്ടെത്തൽ. അഞ്ചിലധികം മൊബൈൽ ഫോണുകളും അതിലധികം സിമ്മുകളും ഇയാൾ ഉപയോഗിക്കുന്നുണ്ട്. ചെന്നൈയിലെ ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധിച്ചപ്പോൾ 5 ഫോണുകൾ കണ്ടെത്തി. ഭാര്യ തസ്‍ലീമാ സുൽത്താനയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവു കടത്താൻ ആലപ്പുഴയിലേക്കെത്തുമ്പോൾ ഉപയോഗിച്ചത് ഈ ഫോണുകളായിരുന്നില്ല. കൂടുതൽ അന്വേഷണത്തിലും തിരച്ചിലിനുമൊടുവിലാണ് ആലപ്പുഴയിൽ
യുഎസ്-ഇറാന്‍ ചര്‍ച്ച ഇന്ന് ഒമാനില്‍
യുഎസ്-ഇറാന്‍ ചര്‍ച്ച ഒമാനില്‍. ഇറാൻ്റെ അണവപദ്ധതികളുമായി ബന്ധപ്പെട്ട യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന് ഒമാൻ്റെ തലസ്ഥാനമായ മസ്‌കത്തില്‍ നടക്കും. ചര്‍ച്ചയില്‍ ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുക്കുക. യുഎസിനെ പ്രതിനിധീകരിക്കുന്നത് പശ്ചിമേഷ്യന്‍ സെക്രട്ടറിയായ സ്റ്റീവ് വിറ്റ്‌കോഫും സംഘവുമാണ്. ഒമാന്‍ വിദേശകാര്യമന്ത്രി ബദല്‍ ബുസൈദി മധ്യസ്ഥനാവും. ഇറാനെ ആണവായുധമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ചര്‍ച്ചയ്ക്ക് മുമ്പ് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തുറന്ന മനസോടെയും ജാഗ്രതയോടെയുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ
കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; ഡ്രൈവറിന് ജീവപര്യന്തം ശിക്ഷ
പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശിയാണ് നൗഫൽ. 2020 സെപ്റ്റംബർ 5 ആണ് കൊവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാൾ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചത്. ശേഷം പ്രതി ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത്
കേരള സർവകലാശാല ആസ്ഥാനത്ത് വൻ സംഘർഷം; എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ രണ്ട് കേസുകളെടുത്ത് പൊലീസ്. എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 200 ഓളം എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെയാണ് കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടായത്. 7 ജനറൽ സീറ്റിൽ ആറ് എണ്ണം എസ്‍എഫ്ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്സണ്‍ സീറ്റ് കെഎസ്‍യു നേടി. സെനറ്റിലെ സ്റ്റുഡന്‍റ്സ് കൗൺസിൽ
കള്ളക്കടൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം കന്യാകുമാരി തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കന്യാകുമാരി തീരത്ത് ഇന്നു രാത്രി 08.30 മുതൽ ശനിയാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ശനിയാ ഴ്ച ഉച്ചയ്ക്ക് 2.30 മുതൽ രാത്രി
തമിഴ്‌നാട്ടില്‍ ബിജെപിക്ക് പുതിയ അധ്യക്ഷനായി നൈനാര്‍ നാഗേന്ദ്രന്‍
കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക നല്‍കിയത്. 2017-ലാണ് എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് തേവര്‍
കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി ഇഡി
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകും. പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിൻ്റെയും സിപിഎമ്മിനെ പ്രതി ചേർത്തതും വിവരങ്ങളും കൈമാറും. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. ബാങ്കിന് വായ്‌പയെടുത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സംസ്ഥാന പോലീസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. 4 വർഷമായിട്ടും
തഹാവൂര്‍ റാണയെ പാർപ്പിച്ച സെല്ലിലേക്ക് പ്രവേശനം 12 പേര്‍ക്ക് മാത്രം; ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണക്ക് അതീവ സുരക്ഷയാണ് ജയിലിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാർ, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ ഉൾപ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. റാണയെ പാർപ്പിക്കുന്ന സെല്ലിലേക്ക് ഇവർക്ക് മാത്രമേ പ്രവേശനമുള്ളു. എൻ.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ്