കർണാടകയിലെ ബെല്ലാരി ജില്ലയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
കർണാടകയിലെ ബെല്ലാരി ജില്ലയിലെ സിഡിഗിനമോള ഗ്രാമത്തിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ശിവശങ്കർ (12), രാജേഷ് (11) എന്നിവരാണ് ഫാമിലെ കുളത്തിൽ മുങ്ങി മരിച്ചത്. ക്രിക്കറ്റ് കളിച്ചതിന് ശേഷം കുട്ടികൾ നീന്താൻ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരമദേവനഹള്ളി (പിഡി വില്ലേജ്) പോലീസ് സ്റ്റേഷനിലാണ് സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
ഏഷ്യാനെറ്റ് ന്യൂസ് ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ പ്രതികളായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തെളിവിൻ്റെ കണികപോലും കൊണ്ടുവരുവാന്‍ പോലിസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്‌സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. 6 ജീവനക്കാര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിനും എതിരായ പോക്‌സോ
ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍ . പട്ടത്തമ്പലം സ്വദേശി സജീവ് മോഹന്‍, ഭാര്യ രേഷ്മ നാലും ആറും വയസുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ഉപ്പുതറ പൊലീസ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വലിയ സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. സജീവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയാതാണെന്നാണ് സംശയം. സജീവിൻ്റെ അമ്മ
സിദ്ധാർഥൻ്റെ മരണം; പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയെ സർവകലാശാലയുടെ തീരുമാനം അറിയിച്ചു. പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മറ്റൊരു ക്യാമ്പസിൽ മുമ്പ് ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിൻ്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ആ അപ്പീൽ പരിഗണിച്ചു ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല
ഡൽഹിയിൽ കനത്ത സുരക്ഷ; തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു
മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള പാക് വംശജനായ പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയെ പ്രത്യേക വിമാനത്തിലാണ് വ്യോമസേന വിമാനത്താവളത്തിൽ എത്തിച്ചത്. ഉടൻ റാണയെ എൻ ഐ എ ആസ്ഥാനത്തെത്തിക്കും. റാണയെ കൊണ്ടുവരുന്നതോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാകും കോടതിയിൽ ഹാജരാക്കുക. റാണയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയൻ പൗരനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എൻ
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു
ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ പൈലറ്റായ അര്‍മാന്‍ (28) ആണ്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. കോക്ക്പിറ്റിൽ ഛര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. താമസിയാതെ, വിമാനത്താവളത്തിലെ എയര്‍ലൈനിൻ്റെ ഡിസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു . ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവനക്കാരൻ്റെ മരണത്തില്‍
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍. തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരനെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ജാതിവിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബി എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ഈഴവ വിഭാഗത്തില്‍നിന്നുതന്നെയുള്ള ഉദ്യോഗാര്‍ഥിയ്ക്ക് അഡൈ്വസ് മെമ്മോ അയച്ചു. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് മെമ്മോ അയച്ചത്. ക്ഷേത്രത്തില്‍ രണ്ട് കഴകം തസ്തികയാണുണ്ടായിരുന്നത്. ഒന്ന് പാരമ്പര്യമായി തന്ത്രി നിര്‍ദേശിക്കുന്ന ആള്‍. മറ്റൊന്ന് ദേവസ്വം
ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര മത്സരിക്കും
ഇന്ത്യയുടെ ഒളിംപിക് ജാവലിൻ വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കും. മേയ് 16നാണ് ദോഹ ഡയമണ്ട് ലീഗ് നടക്കുന്നത്.ഖത്തറിൽ നടക്കുന്ന വാർഷിക ഏകദിന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ് ദോഹ ഡയമണ്ട് ലീഗ്. നിലവിലെ ലോക, ഏഷ്യൻ ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര തുടർച്ചയായ മൂന്നാം വർഷമാണ് ദോഹ ഡയമണ്ട് ലീഗിൽ പങ്കെടുക്കുന്നത്. നീരജിന് കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് സ്വർണ്ണം നഷ്ടമായത്. പാക്കിസ്ഥാൻ്റെ
‘ജീവനോപാധി എന്നെന്നേക്കുമായി നഷ്‌ടമായവരാണ്, വയനാട് ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ജീവനോപാധി എന്നെന്നേക്കുമായി നഷ്‌ടമായവരാണ് വയനാട് ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഈ സാഹചര്യത്തെ കൊവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്നത് നേരത്തേതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. ഇത് എഴുതിത്തള്ളണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വയനാട് ദുരിതബാധിതരുടെ വായ്‌പയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കിൽ കേന്ദ്രസർക്കാർ നിലപാടെടുക്കണം. വായ്‌പ എഴുതിത്തളുന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
കഞ്ചാവും എംഡിഎംഎയുമായി സിനിമ അസി. ക്യാമറമാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കഞ്ചാവും എംഡിഎംഎയുമായി സിനിമ അസി. ക്യാമറമാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. എറണാകുളം മൂവാറ്റുപുഴ ലഹരിക്കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതിയും സിനിമ അസിസ്റ്റൻ്റ് ക്യാമറാമാനും ഉൾപ്പെടെ മൂന്നുപേരെ തോക്കും എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജി. കൃഷ്‌ണകുമാറും സംഘവും മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതികളെ കീഴടക്കിയത്. ബുധനാഴ്‌ച വൈകീട്ട് മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ കടാതിയിൽ 6 മണിയോടെയാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ സർക്കിൾ ഇൻസ്പെക്‌ടറെ വീഴ്ത്തിയും