ഏഷ്യാനെറ്റ് ന്യൂസ് ഏക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ പ്രതികളായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തെളിവിൻ്റെ കണികപോലും കൊണ്ടുവരുവാന്‍ പോലിസിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്.
6 ജീവനക്കാര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിനും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്യാമറാമാന് വിപിന്‍ മുരളി, ഏക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസടക്കം 6 പേരെയാണ് കുറ്റവിമുക്തരാക്കിയത്.