ആരോ ആക്രമിക്കാൻ വന്നെന്ന് കരുതി, ഓടിയത് പേടിച്ചിട്ടെന്ന് ഷൈൻ; പോയത് തമിഴ് നാട്ടിൽ തന്നെ
, ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്തപ്പോൾ തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു ഭയന്ന് ഓടിയതാണെന്ന് ഷൈൻ മൊഴി നൽകി. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നെന്നും പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. കോളുകളും വാട്സ്ആപ്പ് ചാറ്റുകളുമാണ് പൊലീസ് പരിശോധിക്കുന്നത്. നടത്തിയ ഗൂഗിൾ പേ ഇടപാടുകളും
ബംഗ്ലാദേശിൽ ഹിന്ദുനേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുർ ജില്ലയിൽ പ്രമുഖ ഹിന്ദുസമുദായനേതാവിനെ കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മർദ്ദനത്തിൽ 58 കാരനായ ഭാബേഷ് ചന്ദ്ര റോയി ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോൺകോൾ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ആ ഫോൺവിളിയെന്നും അദ്ദേഹത്തിൻ്റെ ഭാര്യ ശന്തന പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേർ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മൃതദേഹം വാനിൽ വീട്ടിലേക്ക്
ആഭ്യന്തര പരീക്ഷ പാസായില്ല; 240 ട്രെയിനി ജീവനക്കാരെ ഇൻഫോസിസ് പുറത്താക്കി
ഇൻഫോസിസ് 240 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള ഇ മെയിൽ സന്ദേശം വെള്ളിയാഴ്ചയാണ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടത്തിയതിന് വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ ഇത്തവണ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളവും താമസവും ട്രാവൽ അലവൻസും നൽകും. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് വ്യക്തമാക്കി. ഇൻഫോസിസ് ഫെബ്രുവരിയിൽ 400 ൽ അധികം
ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ കൊല്ലപ്പെട്ടു
കാനഡയിലെ ഒൻ്റേറിയോ ഹാമിൽട്ടണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിനു വെടിയേൽക്കുകയായിരുന്നു. ഹർസിമ്രത് മൊഹാക് കോളജിലെ വിദ്യാർഥിനിയാണ്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് പൊലീസ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളുത്ത കാറിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ ഒരു കറുത്ത കാറിലെ യാത്രക്കാരൻ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്‌ഥർ
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; 4 മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
ഡൽഹി മുസ്‌തഫാബാദിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ഡൽഹി ഫയർ സർവീസസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി പോലീസ് എന്നിവയിലെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും 8-10 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ ജിടിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജരായി; ചോദ്യം ചെയ്യൽ ഉടൻ
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ ബുധനാഴ്‌ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജരായി. ശനിയാഴ്‌ച രാവിലെ 10 മണിയോടെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ആണ് നടൻ ഹാജരായത്. 10 മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഷൈനെ സെൻട്രൽ എ.സി.പി സി. ജയകുമാറിൻ്റെ നേതൃത്വത്തിലാകും ചോദ്യം
കഴക്കൂട്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള സര്‍വീസ് റോഡിലേക്ക് വീണ് യാത്രികന്‍ മരിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ് ബൈക്കുയാത്രികന്‍ മരിച്ചു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന്‍ വീട്ടില്‍ ഗീതയുടെ മകന്‍ ജി മഹേഷ്( 23) ആണ് മരിച്ചത്. ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിൽ വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെ ആണ് അപകടം നടന്നത്. രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെയായിരുന്നു നാട്ടുകാര്‍ എത്തിയപ്പൊൾ കണ്ടത്. ഉടൻ തന്നെ നാട്ടുകാര്‍
സുപ്രീംകോടതി വിധി; ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ
രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കു പിന്നാലെ ജുഡീഷറിക്കെതിരേ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സുപ്രീംകോടതിക്ക് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 142 നെ ‘ആഴ്ചയിലെ 24 മണിക്കൂറും ജുഡീഷറിക്കു ലഭ്യമാകുന്ന ജനാധിപത്യശക്തി കൾക്കെതിരായ ആണവ മിസൈൽ’എന്നാണു ധൻകർ വിശേഷിപ്പിച്ചത്. ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നു പണം കണ്ടത്തിയ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്താത്തതിനെതിരേയും ഉപരാഷ്ട്രപതി കടുത്ത വിമർശനമുയർത്തി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് 3
കർണാടകയിൽ ട്രക്കുടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു
തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. ഡീസൽ വില വർധിപ്പിച്ചത് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ ട്രക്കുടമകൾ തിങ്കളാഴ്ച അർധരാത്രി മുതൽ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു. കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഫെഡറേഷൻ (എ ഫ്.ഒ.കെ.എസ്.എൽ.ഒ.എ.എ) ഭാരവാഹികൾ വ്യാഴാഴ്ച ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ട്രക്കുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ
ബിജെപിയുടെ പശുക്കശാപ്പ് നിയമം പിന്‍വലിക്കണം: കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ്
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പശുക്കശാപ്പ് നിരോധന നിയമം പിന്‍വലിക്കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ഖുറേഷി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ബിജെപിയുടെ നിയമത്തിന് പകരം കശാപ്പുമായി ബന്ധപ്പെട്ട 1964 ലെ നിയമം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനവും നല്‍കി. മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ഉപജീവനം നടത്തുന്ന 16 ലക്ഷം പേരുണ്ടെന്ന് ഖുറേഷികളുടെ സംഘടനാ നേതാവായ അബ്ദുല്‍ നബീ ഖുറേഷി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കടുത്ത നിയമം