ഇൻഫോസിസ് 240 ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷകളിൽ പാസായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള ഇ മെയിൽ സന്ദേശം വെള്ളിയാഴ്ചയാണ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നടത്തിയതിന് വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനാൽ ഇത്തവണ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളവും താമസവും ട്രാവൽ അലവൻസും നൽകും.
പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് വ്യക്തമാക്കി. ഇൻഫോസിസ് ഫെബ്രുവരിയിൽ 400 ൽ അധികം ട്രെയിനികളെ പിരിച്ചുവിട്ടിരുന്നു. ജോലിക്ക് കയറി 3 മാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസിൻ്റെ ന്യായീകരണം.
3 പ്രവാശ്യം അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ സൂചിപ്പിച്ചു. ഇത്തരം പരീക്ഷകൾ ജീവനക്കാരുടെ നിലവാരം അളക്കുന്നതാണ്. ഡിജിറ്റൽസ് പെഷ്യലിസ്റ്റ് എൻജിനീയേഴ്സ്, സിസ്റ്റം എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. പരീക്ഷ ജയിക്കാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തിരുന്നു.