ഡൽഹി മുസ്‌തഫാബാദിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ഡൽഹി ഫയർ സർവീസസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി പോലീസ് എന്നിവയിലെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴും 8-10 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ ജിടിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ഇടിമിന്നലും ഡൽഹിയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീട് തകർന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ആളുകളെ രക്ഷിക്കാൻ എൻഡിആർഎഫും ഡൽഹി ഫയർ സർവീസസും പ്രവർത്തിക്കുന്നുണ്ട്.

Related Posts