തിരുവനന്തപുരം കഴക്കൂട്ടത്ത് കാരോട് ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ് ബൈക്കുയാത്രികന്‍ മരിച്ചു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തന്‍ വീട്ടില്‍ ഗീതയുടെ മകന്‍ ജി മഹേഷ്( 23) ആണ് മരിച്ചത്. ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാന്‍കുഴി സര്‍വ്വീസ് റോഡിൽ വെള്ളിയാഴ്ച്ച രാത്രി 8.45 ഓടെ ആണ് അപകടം നടന്നത്.
രക്തം വാര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവാവിനെയായിരുന്നു നാട്ടുകാര്‍ എത്തിയപ്പൊൾ കണ്ടത്. ഉടൻ തന്നെ നാട്ടുകാര്‍ വിഴിഞ്ഞം പോലീസിലും 108 ആംബുലന്‍സിലും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഗുരുതരമായി പരിക്കേറ്റ മഹേഷിനെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.