കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ
Kerala
0 min read
12.3k

കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ

മാർച്ച്‌ 19, 2025
0

കൊച്ചി കളമശ്ശേരി പോളിടെക്‌നികിലെ ലഹരിക്കേസിൽ കാമ്പസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതര സംസ്ഥാനക്കാർ കൂടി അറസ്റ്റിൽ. പോളിടെക്നിക്കില്‍ കഞ്ചാവ് എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശികളായ എഹിന്ത മണ്ഡൽ(26), സൊഹൈൽ ഷേഖ്(24) എന്നിവരാണ് പിടിയിലായത്. ഇവർ പിടിയിലായത് ഇന്ന് രാവിലെയാണ്. പോലീസിന് നേരത്തേ പിടിയിലായവർ നൽകിയ മൊഴിയിൽ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇവരെ ചോദ്യം ചെയ്യുന്നത് വഴി മറ്റ് കോളജുകളിലേക്കുള്ള ലഹരി വ്യാപനത്തെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading
തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന അഡൽറ്റ് കോമഡി ചിത്രം ‘പെരുസ് ’ മാർച്ച് 21-ന് കേരളത്തിലെ തിയറ്ററുകളിൽ
Entertainment
0 min read
11.5k

തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന അഡൽറ്റ് കോമഡി ചിത്രം ‘പെരുസ് ’ മാർച്ച് 21-ന് കേരളത്തിലെ തിയറ്ററുകളിൽ

മാർച്ച്‌ 19, 2025
0

കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ കാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ്’. മാർച്ച് 21 ന് അഡൽറ്റ് കോമഡി സ്വഭാവത്തിലൊരുക്കിയിക്കുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. സുനിൽ, വൈഭവ് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സത്യ തിലകം

Continue Reading
യുഎസ് സൈനിക കപ്പലുകളെ ചെങ്കടലില്‍ ആക്രമിച്ച് ഹൂത്തികള്‍
World
1 min read
11.7k

യുഎസ് സൈനിക കപ്പലുകളെ ചെങ്കടലില്‍ ആക്രമിച്ച് ഹൂത്തികള്‍

മാർച്ച്‌ 19, 2025
0

യുഎസിൻ്റെ ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെയും മറ്റു സൈനിക കപ്പലുകളെയും ചെങ്കടലില്‍ വീണ്ടും ആക്രമിച്ചെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ജനുവരിക്ക് ശേഷമുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരി അറിയിച്ചു. ഗസയ്ക്കുള്ള യെമൻ്റെ പിന്തുണ ഇല്ലാതാക്കാന്‍ യുഎസിൻ്റെ ആക്രമണങ്ങള്‍ കൊണ്ട് കഴിയില്ലെന്നും യഹ്‌യാ സാരി പറഞ്ഞു.ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകള്‍ ഇന്നലെ രാത്രി അയച്ചിരുന്നു.

Continue Reading
9 മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സുനിതയും വില്‍മോറും ഭൂമിയിലെത്തി
World
0 min read
9.2k

9 മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സുനിതയും വില്‍മോറും ഭൂമിയിലെത്തി

മാർച്ച്‌ 19, 2025
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 9 മാസത്തെ വാസത്തിന് ശേഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്രൂ 9 സംഘം ഭൂമിയിൽ. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം ഫ്ലോറിഡയിലെ തീരത്തിന് സമീപം അറ്റ്ലാൻഡിക് സമുദ്രത്തിലെ ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്പ്ലാഷ്ഡൗൺ (പേടകം കടലിൽ ലാൻഡ് ചെയ്യുന്ന പ്രക്രിയ) ചെയ്തു. നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൻ്റെ

Continue Reading
സർഗ്ഗധാരയുടെ പി.ജയചന്ദ്രൻ അനുസ്മരണവും                    ശാർങ്ഗധരൻ സ്‌മാരക പുരസ്കാരദാനവും മാർച്ച് 23ന്
Association News
0 min read
11.7k

സർഗ്ഗധാരയുടെ പി.ജയചന്ദ്രൻ അനുസ്മരണവും ശാർങ്ഗധരൻ സ്‌മാരക പുരസ്കാരദാനവും മാർച്ച് 23ന്

മാർച്ച്‌ 18, 2025
0

സർഗ്ഗധാര സാംസ്കാരിക സമിതി, മാർച്ച്‌ 23 ഞായറാഴ്ച്ച വൈകീട്ട് 3.30ന് ജലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ വച്ച് അനശ്വരഗായകൻ പി ജയചന്ദ്രൻ അനുസ്മരണ പരിപാടി “ജയകല്ലോലിനി” സംഘടിപ്പിക്കും. സുപ്രസിദ്ധ ചലച്ചിത്ര ഗാനനിരൂപകൻ ഡോ: സജിത്ത് ഏവൂരേത്ത്‌ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ഗായകൻ സജീവ്മേനോൻ പി.ജയചന്ദ്രൻ്റെ അനശ്വര ഗാനങ്ങൾ ആലപിക്കും. ബാംഗ്ലൂരിലെ പ്രശസ്ത ഗായകരും ജയചന്ദ്രൻ്റെ നിത്യഹരിത ഗാനങ്ങൾ ആലപിക്കും. സർഗ്ഗധാരയുടെ ഈ വർഷത്തെ ശാരങ്ഗധരൻ സ്മാരക

Continue Reading
വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു
Kerala
0 min read
13.9k

വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു

മാർച്ച്‌ 17, 2025
0

വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു. വെടിയേറ്റ കടുവ ദൗത്യത്തിനിടെ ചത്തതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവ മയക്കുവെടി വച്ചതിനു പിന്നാലെ ദൗത്യസംഘത്തെ ആക്രമിച്ചിരുന്നു. സ്വയരക്ഷാർഥം വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മനു എന്ന ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ചികിത്സതേടി. കടുവയെ ഇന്ന് രാവിലെയാണ് ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. രണ്ട് ദിവസമായി കടുവ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു.

Continue Reading
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
India
1 min read
10.3k

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം; ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മാർച്ച്‌ 17, 2025
0

ക്ഷേത്ര ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ്മാരായ സതീഷ് ചന്ദ്ര ശർമ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ആന എഴുന്നള്ളിപ്പ് ഉത്സവങ്ങളിൽ പൂർണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി

Continue Reading
പോലിസ് അനുമതിയില്ലാതെ പ്രതിഷേധം; തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍
India
0 min read
9.4k

പോലിസ് അനുമതിയില്ലാതെ പ്രതിഷേധം; തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍

മാർച്ച്‌ 17, 2025
0

പോലിസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേട് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.തിങ്കളാഴ്ച രാതമിഴിസൈ സൗന്ദര്‍രാജന്‍ , സെല്‍വം, വിനോജ് പി തുടങ്ങിയവരുടെ

Continue Reading
തൊടുപുഴ സ്വദേശി ലിബിൻ്റെ മരണത്തിൽ ബെംഗളൂരുവില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍
Karnataka
0 min read
12.3k

തൊടുപുഴ സ്വദേശി ലിബിൻ്റെ മരണത്തിൽ ബെംഗളൂരുവില്‍ കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍

മാർച്ച്‌ 17, 2025
0

ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ ലിബിന്‍ ബേബിയുടെ മരണത്തില്‍ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എബിൻ്റെ അറസ്റ്റാണ് ബെംഗളൂരു പോലിസ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ലിബിന്‍ ബേബിയുടെ സുഹൃത്താണ് എബിന്‍. ബെന്നാര്‍ഘട്ട പോലിസ് എബിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിച്ച് എബിനെ പോലിസ് തെളിവെടുപ്പ് നടത്തും. ലിബിൻ്റെ ബന്ധുക്കളടക്കം ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. മരണത്തില്‍ ബന്ധുക്കളടക്കം പോലിസില്‍ മൊഴി

Continue Reading
ഒടുവിൽ സർക്കാർ ആശവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
Kerala
0 min read
10.0k

ഒടുവിൽ സർക്കാർ ആശവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു

മാർച്ച്‌ 17, 2025
0

മാനദണ്ഡങ്ങൾ പിൻവലിച്ച് ആശവർക്കർമാരുടെ ഓണറേറിയത്തിനുള്ള സർക്കാർ ഉത്തരവിറക്കി. 10 മാനദണ്ഡങ്ങളാണ് ഓണറേറിയം തുക ലഭിക്കാൻ ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഇൻസെൻ്റിവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് നേരത്തെ സമരക്കാർക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. ആശപ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വർക്കേഴ്‌സ് സമരം ഇന്ന്

Continue Reading