പോലിസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേട് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.
തിങ്കളാഴ്ച രാതമിഴിസൈ സൗന്ദര്‍രാജന്‍ , സെല്‍വം, വിനോജ് പി തുടങ്ങിയവരുടെ വീട് പോലിസ് വളഞ്ഞതിന് പിന്നാലെയാണ് പരാതി.

ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഇന്ന് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകര്‍ തടിച്ച് കൂടുകയായിരുന്നു.

പ്രതിഷേധക്കാരെ വലിയ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പോലിസിനേയും വിന്യസിച്ചിരുന്നു. രാജരത്‌നം സ്റ്റേഡിയത്തില്‍ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവര്‍ത്തകരേയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Posts