യുഎസിൻ്റെ ഹാരി എസ് ട്രൂമാന്‍ പടക്കപ്പലിനെയും മറ്റു സൈനിക കപ്പലുകളെയും ചെങ്കടലില്‍ വീണ്ടും ആക്രമിച്ചെന്ന് യെമനിലെ ഹൂത്തികള്‍ അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ജനുവരിക്ക് ശേഷമുള്ള ആദ്യ ആക്രമണമായിരുന്നു ഇത്. ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരി അറിയിച്ചു.
ഗസയ്ക്കുള്ള യെമൻ്റെ പിന്തുണ ഇല്ലാതാക്കാന്‍ യുഎസിൻ്റെ ആക്രമണങ്ങള്‍ കൊണ്ട് കഴിയില്ലെന്നും യഹ്‌യാ സാരി പറഞ്ഞു.ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകള്‍ ഇന്നലെ രാത്രി അയച്ചിരുന്നു. ‘ഫലസ്തീന്‍-2’ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് നെവാറ്റിം വ്യോമസേന താവളത്തെ ആക്രമിച്ചത്.