വണ്ടിപ്പെരിയാർ ഗ്രാബിയിൽ നിന്നു പിടികൂടിയ കടുവ ചത്തു. വെടിയേറ്റ കടുവ ദൗത്യത്തിനിടെ ചത്തതായി വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവ മയക്കുവെടി വച്ചതിനു പിന്നാലെ ദൗത്യസംഘത്തെ ആക്രമിച്ചിരുന്നു. സ്വയരക്ഷാർഥം വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

മനു എന്ന ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാൾ ചികിത്സതേടി. കടുവയെ ഇന്ന് രാവിലെയാണ് ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. രണ്ട് ദിവസമായി കടുവ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു.

Related Posts