തിരുവനന്തപുരത്ത് കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; മകളുടെ പരാതിയിൽ പോലീസ് കേസെടുത്തു
തിരുവനന്തപുരം പള്ളിക്കലിൽ കിടപ്പുരോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി മകളുടെ പരാതി. 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. വയോധികയുടെ മകളാണ് സംഭവത്തിൽ പള്ളിക്കൽ പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച രാത്രി 7 മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അമ്മയെ മദ്യ ലഹരിയിലെത്തിയ മകൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാതാപിതാക്കളെ സ്വത്ത് കൈക്കലാക്കി ആശുപത്രിയിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നടപടി: മന്ത്രി ശരൺ പ്രകാശ് പാട്ടിൽ
സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടിൽ നിർദേശിച്ചു. ഇങ്ങനെയുള്ള കേസുകളിൽ സ്വത്ത് കൈമാറ്റങ്ങളും വിൽപത്രങ്ങളും റദ്ദാക്കണം. പ്രായമായ മാതാപിതാക്കളെ സർക്കാർ മെഡിക്കൽ കോളജ് ആശുപ്രതികളിൽ അവരുടെ കുട്ടികൾ ഉപേക്ഷിക്കുന്ന നിരവധി കേസുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ 150 ലധികം കേസുകൾ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനമായ100ലധികം കേസുകൾ
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഭീതിവിതച്ച കടുവയെ മയക്കുവെടി വെച്ച് പിടികൂടി
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ ദൗത്യസംഘം മയക്കുവെടി വെച്ചു. വെറ്ററിനജി സർജൻ അനുരാജും വനപാലകരും ഉൾപ്പെടുന്ന ദൗത്യസംഘം ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ കടുവയെ ലയത്തിനുസമീപത്തെ തേയിലത്തോട്ടത്തിൽ കണ്ടെത്തിയ ശേഷമാണ് മയക്കുവെടി വച്ചത്. കടുവയെ മയങ്ങിയശേഷം കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോകും. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ തിങ്കളാഴ്‌ച പുലർച്ചെ കടുവ കൊന്നിരുന്നു. ബാലമുരുകൻ്റെ വീട്ടിലെ വളർത്തുനായയെയും അരണക്കൽ സ്വദേശി നാരായണൻ്റെ പശുവിനെയുമാണ് കൊന്നത്. തോട്ടം തൊഴിലാളികളോട് രാവിലെ ജോലിക്ക് പോകരുതെന്ന്
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 ഭീകരവാദികള്‍ നുഴഞ്ഞുകയറി
സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. ഇന്ത്യയിലേക്ക് നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. 3 ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്. സംയുക്ത സുരക്ഷാസേന ഭീകരവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടങ്ങിയത് ഇവർ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ്
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധം: ഹൈക്കോടതി
കൊച്ചി മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് സ്ഥിരം പരിഹാരം കാണാനെന്ന പേരില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വഖ്ഫ് ട്രൈബ്യൂണലിന് മുന്നിലും കോടതികള്‍ക്കും മുന്നിലുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്താനും നടപടികള്‍ നിര്‍ദേശിക്കാനും ജുഡീഷ്യല്‍ കമ്മീഷന് കഴിയില്ല. തുടര്‍ന്ന് കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. കമ്മീഷന്‍ രൂപീകരണം നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. സര്‍ക്കാരിന് കമ്മീഷനെ നിയമിക്കാന്‍
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും? പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേരുക.ചൊവ്വാഴ്ചയാണ് യോഗം ചേരുന്നത്. മൂന്ന് മാസത്തിനുള്ളിൽ പരാതികൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന്
ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്
ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ട്വൻ്റി20 കിരീടം ഇന്ത്യക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിനാണ് ഇന്ത്യ മാസ്റ്റേഴ്‌സ് തോൽപിച്ചത്. ടോസ് നേടിയ ബ്രയാൻ ലാറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അമ്പാട്ടി റായിഡുവിൻ്റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 50 പന്തിൽ മൂന്നു സിക്സും
ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ ഉന്നതതല യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. വോട്ടർപട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല യോഗം വിളിച്ചു. യുണിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗം വിളിച്ചിരിക്കുന്നത് മാർച്ച് 18
ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു; പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണം: മുഖ്യമന്ത്രി
ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു എന്നും സിന്തറ്റിക് ലഹരികൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില സേനാംഗങ്ങൾ അത്യപൂർവമായി തെറ്റായ രീതിയിൽ പെരുമാറുന്നുവെന്നും അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ ഇടവരരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ക്രിമിനൽ സ്വഭാവമുള്ളവരുമായി ചങ്ങാത്തം കൂടലോ അത്തരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതീതി
സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീകൾ ആയിരിക്കണം : സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന
എല്ലാ സംസ്ഥാന സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനം എങ്കിലും സ്ത്രീകൾ ആയിരിക്കണമെന്ന് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന. പൊതു മേഖലയിലെ നിയമ ഉപദേഷ്ടാക്കളുടെ എംപാനൽമെൻ്റിലും എല്ലാ സംസ്ഥാന സർക്കാരിൻ്റെ സ്ഥാപനങ്ങളിലും ഏജൻസികളിലും കുറഞ്ഞത് 30 ശതമാനം എങ്കിലും സ്ത്രീകളായിരിക്കണമെന്ന് അവർ പറഞ്ഞു. ‘ബ്രേക്കിങ് ദി ഗ്ലാസ് സിലിങ്: വുമൺ ഹൂ മേഡ് ഇറ്റ്’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഈ