75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകൾ ബംഗളൂരുവിൽ പിടിയിൽ
Karnataka
0 min read
14.8k

75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകൾ ബംഗളൂരുവിൽ പിടിയിൽ

മാർച്ച്‌ 16, 2025
0

രണ്ട് വിദേശവനിതകൾ 75 കോടി രൂപയുടെ എംഡിഎംഎയുമായി കർണാടകയിൽ പിടിയിലായി. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായ രണ്ട് സ്ത്രീകളും. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്. മംഗളൂരു പോലീസിൻ്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഇവരെക്കുറിച്ച് വിവരം കിട്ടിയത് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ

Continue Reading
കൈക്കൂലി വാങ്ങിയ ഐഒസി ഉദ്യോഗസ്ഥൻ അലക്സ് മാത്യുവിന് സസ്‌പെൻഷൻ
Kerala
0 min read
13.7k

കൈക്കൂലി വാങ്ങിയ ഐഒസി ഉദ്യോഗസ്ഥൻ അലക്സ് മാത്യുവിന് സസ്‌പെൻഷൻ

മാർച്ച്‌ 16, 2025
0

ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു കൈക്കൂലി വാങ്ങവേ വിജിലൻസിൻ്റെ പിടിയിലായി. അലക്സ് മാത്യുവിൻ്റെ പക്കൽ നിന്ന് കണ്ടെത്തിയത് വൻ മദ്യശേഖരവും നിക്ഷേപവും. അലക്‌സ് മാത്യു അറസ്റ്റിലായത്, കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിൻ്റെ പരാതിയിലാണ്. ഇന്നലെ വൈകുന്നേരം ഏജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. ഇദ്ദേഹത്തിൻ്റെ വാഹനത്തിൽ

Continue Reading
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ കാണാൻ അമ്മ ഷെമി ആഗ്രഹം പ്രകടിപ്പിച്ചു
Kerala
0 min read
15.0k

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ കാണാൻ അമ്മ ഷെമി ആഗ്രഹം പ്രകടിപ്പിച്ചു

മാർച്ച്‌ 16, 2025
0

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കാണാൻ അമ്മ ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കൾ. പ്രതി അഫാൻ്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമിയെ ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അന്വേഷണസംഘം പരിശോധനയുടെ ഭാഗമായി വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ ഷെമിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് പോലീസ് കസ്റ്റഡിയിലുള്ള അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചത്. ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെട്ടിട്ടില്ല. പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം

Continue Reading
അമേരിക്കയിൽ ചുഴലിക്കാറ്റിൽ പെട്ട് 34 പേർ മരണപ്പെട്ടു
World
0 min read
9.8k

അമേരിക്കയിൽ ചുഴലിക്കാറ്റിൽ പെട്ട് 34 പേർ മരണപ്പെട്ടു

മാർച്ച്‌ 16, 2025
0

അമേരിക്കയിൽ ചുഴലിക്കാറ്റിൽ 34 പേർ മരണപ്പെട്ടു. ടെക്സസ്, മിസോറി, ഒക്ലഹോമ, എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കൂടുതൽ മരണങ്ങൾ മിസോറിയിലാണ് രേഖപ്പെടുത്തിയത്, മിസോറിൽ 12 പേർ മരിച്ചു. കൻസാസിൽ ഒരു ഹൈവേയിൽ വെള്ളിയാഴ്ച‌ 50 ലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേരാണ് മരിച്ചത്. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. സുരക്ഷിത സ്ഥാനങ്ങളിലേക്ക് കാലാവസ്ഥ അനുകൂലമാകുന്നത്

Continue Reading
സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India
0 min read
12.8k

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാർച്ച്‌ 16, 2025
0

സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രവേശിപ്പിച്ചത്. എക്കോകാർഡിയോഗ്രാം, ഇസിജി ഉൾപ്പടെയുളള പരിശോധനകൾ നടത്തി. ആൻജിയോഗ്രാം പരിശോധനയ്ക്ക് റഹ്മാനെ വിധേയമാക്കിയിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Continue Reading
ഹാ​വേ​രി​യി​ൽ മസൂരു സ്വദേശിയായ ന​ഴ്സി​ൻ്റെ കൊ​ല​പാ​ത​കം; ര​ണ്ട് പ്ര​തി​ക​ൾ​ കൂ​ടി പിടിയിലായി
Karnataka
0 min read
11.3k

ഹാ​വേ​രി​യി​ൽ മസൂരു സ്വദേശിയായ ന​ഴ്സി​ൻ്റെ കൊ​ല​പാ​ത​കം; ര​ണ്ട് പ്ര​തി​ക​ൾ​ കൂ​ടി പിടിയിലായി

മാർച്ച്‌ 16, 2025
0

ബംഗളൂർ ഹാവേരി രത്തിഹള്ളി താലൂക്കിലെ മസൂരു സ്വദേശിയായ നഴ്‌സ് സ്വാതി ബ്യാദഗിയെ (22) കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു‌. അറസ്റ്റിലായ ഒന്നാം പ്രതി നിയാസിന് പുറമെ ദുർഗാചാരി, വിനയ് എന്നിവരെ കൂടിയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് അറസ്റ്റ് ചെയ്തത്. റാണിബെന്നൂർ പട്ടേപുര ഗ്രാമത്തിൽ തുംഗഭദ്ര നദിയിൽ ഈ മാസം 6 നാണ് സ്വാതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാതിയുടെ മൃതദേഹം അജ്ഞാത മൃതദേഹം എന്ന നിലയിൽ

Continue Reading
ആമകളെയും പാറ്റകളെയും  പക്ഷികളെയും ഭക്ഷിച്ച് 95 ദിവസം; ശാന്തസമുദ്രത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു
World
0 min read
14.8k

ആമകളെയും പാറ്റകളെയും പക്ഷികളെയും ഭക്ഷിച്ച് 95 ദിവസം; ശാന്തസമുദ്രത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

മാർച്ച്‌ 16, 2025
0

ഡിസംബര്‍ 7ന് ശാന്തസമുദ്രത്തില്‍ കാണാതായ പെറുവില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളിയെ 95 ദിവസത്തിന് ശേഷം രക്ഷിച്ചു. ഈക്വഡോറിൻ്റെ ഫിഷിങ് പട്രോള്‍ സംഘം മാക്‌സിമോ നാപ്പ എന്നയാളെയാണ് രക്ഷിച്ചത്. ഇയാളെ മാര്‍കോണയില്‍ നിന്നും 1,094 കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ആമകളെയും പാറ്റകളെയും പക്ഷികളെയും ഭക്ഷിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് മാക്‌സിമോ നാപ്പ പറഞ്ഞു. ഡിസംബര്‍ 7 നാണ് മാര്‍കോണ എന്ന പ്രദേശത്ത് നിന്ന് മാക്‌സിമോ മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. രണ്ടാഴ്ച്ചക്കുള്ള ഭക്ഷണമാണ് കരുതിയിരുന്നത്.

Continue Reading
മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങളുടെ മോഷണം: ജീവനക്കാരന് സസ്‌പെൻഷൻ
Kerala
0 min read
10.0k

മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങളുടെ മോഷണം: ജീവനക്കാരന് സസ്‌പെൻഷൻ

മാർച്ച്‌ 16, 2025
0

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്ക്കായി എടുത്ത രോഗികളുടെ ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ച സംഭവത്തിൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ പത്തോളജി ലാബിലേക്ക് എത്തിക്കേണ്ടിയിരുന്ന 17 സാമ്പിളുകളാണ് മോഷണം പോയത്. അതേസമയം ആക്രിക്കാരനെതിരെ സംഭവത്തിൽ കേസെടുക്കില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആംബുലൻസിൽ അറ്റൻഡർ സാമ്പിളുകൾ എത്തിച്ച ശേഷം സ്റ്റെയർകേസിനു സമീപം വച്ചിട്ട് മടങ്ങി. പിന്നീട് പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോഴാണ്

Continue Reading
ഹൂതി കേന്ദ്രങ്ങളിൽ ആക്രമണത്തിന് തുടക്കമിട്ട് യുഎസ്; നിരവധി പേർ കൊല്ലപ്പെട്ടു
World
0 min read
13.7k

ഹൂതി കേന്ദ്രങ്ങളിൽ ആക്രമണത്തിന് തുടക്കമിട്ട് യുഎസ്; നിരവധി പേർ കൊല്ലപ്പെട്ടു

മാർച്ച്‌ 16, 2025
0

ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. യമൻ തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടെന്നും ഒൻപതു പേർക്കു പരുക്കേറ്റെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡണ്ട് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. ഹൂതികൾ

Continue Reading
മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു
Kerala
0 min read
10.1k

മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു

മാർച്ച്‌ 16, 2025
0

ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണപ്പെട്ടിരുന്നു.

Continue Reading