രണ്ട് വിദേശവനിതകൾ 75 കോടി രൂപയുടെ എംഡിഎംഎയുമായി കർണാടകയിൽ പിടിയിലായി. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായ രണ്ട് സ്ത്രീകളും. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.

മംഗളൂരു പോലീസിൻ്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ഇവരെക്കുറിച്ച് വിവരം കിട്ടിയത് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോ൯വു എന്നയാളിൽ നിന്നാണ്. പിടിയിലായത് വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് നാല് മൊബൈൽ ഫോണുകളും രണ്ട് പാസ്പോർട്ടുകളും പിടിച്ചെടുത്തു.

Related Posts